ഗൾഫ് എയർ വിമാനം കണ്ണൂരിൽ ആദ്യമായി പറന്നിറങ്ങുന്നു
മനാമ: കണ്ണൂർ എക്സ്പാറ്റ്സ് ബഹ്‌റൈൻ, റിയ ട്രാവൽസുമായി ചേർന്നു സംഘടിപ്പിച്ച കണ്ണൂർ എയർ പോർട്ടിലേക്കുള്ള ചാർട്ടേർഡ് വിമാനം ജൂലൈ ആറിന് ബഹ്‌റൈൻ എയർപോർട്ടിൽ നിന്നും പറന്നുയരുമെന്നു കണ്ണൂർ എക്സ്പാറ്റ്സ് പ്രസിഡന്റ് നജീബ് കടലായി, റിയാ ട്രാവെൽസ് എം.ഡി അഷ്‌റഫ് കക്കണ്ടി എന്നിവർ അറിയിച്ചു.
ഇതാദ്യമായാണ് ഗൾഫ് എയർ വിമാനം കണ്ണൂരിലെത്തുന്നത്. സംരംഭത്തിന്റെ വിജയത്തിന് അഹോരാത്രം പ്രയത്നിച്ച എം.വി ജയരാജൻ, കെ.കെ രാഗേഷ് എം.പി തുടങ്ങിയവരുടെ സഹകരണത്തിന് കണ്ണൂർ എക്സ്പാറ്റ്സ്ന ന്ദി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 33393971, 17840884 എന്നീ നമ്പറുകളിൽ ബന്ധപ്പെടെണ്ടതാണ്.

