ഇന്ത്യൻ സ്‌കൂൾ കരുന്നുകളുടെകളർ സ്‌പ്ലാഷ് ശ്രദ്ധേയമായി
മനാമ:ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിലെ കരുന്നുകളുടെ 'കളർ സ്പ്ലാഷ്' കായികമേള കാണികളുടെ മനം കവർന്നു. കിന്റർഗാർട്ടനിലെ 1600 ഓളം കുരുന്നുകൾ അണിനിരന്ന ഡ്രിൽ ഡിസ്‌പ്ലേകൾ ആവേശം പകർന്നു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ കായിക മേളയുടെ ഉദ്ഘാടന പ്രഖ്യാപനം നടത്തി. സ്‌കൂൾ സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, അസി. സെക്രട്ടറി പ്രേമലത എൻഎസ്,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രാജേഷ് എംഎൻ, മുഹമ്മദ് ഖുർഷീദ് ആലം, അഡ്വ. ബിനു മണ്ണിൽ വറുഗീസ്, അജയകൃഷ്ണൻ വി, ദീപക് ഗോപാലകൃഷ്ണൻ, സജി ജോർജ്, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, ഗജാരിയ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വിജയ് ബോലൂർ, ക്രൗൺ ഇലക്ട്രോ-മെക്കാനിക്കൽ സർവീസസ് മാനേജിംഗ് ഡയറക്ടർ എസ്. ഇനയദുള്ള, സ്പോൺസർ ഹൗസ് ഓഫ് യുനിഫോംസ് ഉടമ നാട്ടി ഫെർണാണ്ടസ്, സയാനി മോട്ടോഴ്‌സ് ജനറൽ മാനേജർ മുഹമ്മദ് സാക്കി, വൈസ് പ്രിൻസിപ്പൽമാർ എന്നിവർ സന്നിഹിതരായിരുന്നു. കായിക ഇനങ്ങളിൽ വിദ്യാർത്ഥികളെ നയിക്കുന്നതിൽ ടീം റിഫയുടെ പുലർത്തുന്ന അർപ്പണ മനോഭാവത്തെ പ്രിൻസ് എസ് നടരാജൻ പ്രശംസിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം-സ്‌പോർട്‌സ് രാജേഷ് എം എൻ മേളയുടെ സമാപന പ്രഖ്യാപനം നടത്തി.ഇന്ത്യൻ സ്‌കൂളിന്റെ മികവിനെ വിജയ് ബൊലൂരും എസ് ഇനയദുള്ളയും പ്രശംസിച്ചു. പ്രിൻസിപ്പൽ പമേല സേവ്യർ സ്വാഗതം പറഞ്ഞു. വിവിധ ഇനങ്ങളിലെ വിജയികളെ മെഡലുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവ നൽകി ആദരിച്ചു.
ഇന്ത്യൻ സ്‌കൂൾ കരുന്നുകളുടെകളർ സ്‌പ്ലാഷ് ശ്രദ്ധേയമായി
ഇന്ത്യൻ സ്‌കൂൾ കരുന്നുകളുടെകളർ സ്‌പ്ലാഷ് ശ്രദ്ധേയമായി
ഇന്ത്യൻ സ്‌കൂൾ കരുന്നുകളുടെകളർ സ്‌പ്ലാഷ് ശ്രദ്ധേയമായി
ഇന്ത്യൻ സ്‌കൂൾ കരുന്നുകളുടെകളർ സ്‌പ്ലാഷ് ശ്രദ്ധേയമായി
isb splash

