വേൾഡ് മലയാളി കൗൺസിൽ   കേരളപ്പിറവി ആഘോഷിച്ചു 


മനാമ:വേൾഡ് മലയാളി കൗൺസിൽ കേരള പിറവി ദിനാഘോഷം സംഘടിപ്പിച്ചു. കവിതാലാപനം, കേരളനടനം, മലയാള വാക്കുകളുടെ കേട്ടെഴുത്. കഥാവായന, എന്നീ വ്യത്യസ്തങ്ങളായ നാടൻ കലാപരിപാടികൾ നടത്തി. വൈസ് പ്രസിഡന്റ് മൃദുലബാലചന്ദ്രൻ പരിപാടി നിയന്ത്രിച്ചു.
വേൾഡ് മലയാളികൗൺസിൽ പ്രസിഡന്റ് എഫ്. എം. ഫൈസലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  സെക്രട്ടറി ജ്യോതിഷ്പണിക്കർ സ്വാഗതം പറഞ്ഞു.   മുഖ്യാഥിതി ആയിരുന്ന  പി. ഉണ്ണികൃഷ്ണൻ കേരളപ്പിറവി സന്ദേശം നൽകി . ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാംജോൺ, കെ. സി. എ പ്രസിഡണ്ടും വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ്‌ വൈസ് പ്രെസിഡന്റുമായ സേവി മാത്തുണ്ണി, വേൾഡ് മലയാളി മിഡിൽ ഈസ്റ്റ്‌ വൈസ് ചെയർമാൻ ജോഷ്വ മാത്യു, വേൾഡ് മലയാളി ബഹ്റൈൻ കൗൺസിൽ വൈസ് ചെയർമാൻ ബാലചന്ദ്രൻ കുന്നത്, വൈസ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ എന്നിവർ ആശംസാ പ്രസംഗം നടത്തി.ട്രഷറർ ബിജു മലയിൽ നന്ദി പറഞ്ഞു.വനിതാ വിഭാഗം പ്രസിഡന്റ് റ്റിറ്റി വിൽസൺ, സെക്രട്ടറി ഷൈലജാദേവി, ലീബാരാജേഷ്,  വിജി, എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed