മാറുന്ന ലോകവും മാറാത്ത മലയാളിയും " ശാരദക്കുട്ടിയുടെ പ്രഭാഷണം ഇന്ന്

മനാമ:ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ " മാറുന്ന ലോകവും മാറാത്ത മലയാളിയും " എന്ന വിഷയത്തിൽ പ്രമുഖ സാമൂഹ്യ വിമർശകയും അധ്യാപികയുമായ .എസ്.ശാരദക്കുട്ടി പ്രഭാഷണം നടത്തുമെന്നു സംഘാടകർ അറിയിച്ചു . ഇന്ന് രാത്രി 8 മണിക്ക് സമാജം ബാബുരാജ് ഹാളിൽ നടക്കുന്ന സാഹിത്യ സദസ്സിൽ മുഴുവൻ സാഹിത്യ പ്രേമികളും സംബന്ധിക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു