യു.എ.പി.എ ചുമത്തി സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടിയെ ന്യായീകരിച്ച് വീണ്ടും പോലീസ്


കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടിയെ ന്യായീകരിച്ച് വീണ്ടും പോലീസ്. വ്യക്തമായ തെളിവുകള്‍ ഇവര്‍ക്കെതിരെ ഉണ്ടെന്നും, കഴിഞ്ഞ കുറച്ചു നാളുകളായി ഇവരുടെ പ്രവര്‍ത്തനം നിരീക്ഷിച്ചു വരുകയായിരുന്നുവെന്നും പോലീസ് വിശദീകരണം നല്‍കി.
അതേസമയം കൂടുതല്‍ പേര്‍ ഇവരുടെ സംഘത്തില്‍ ഉണ്ടെന്നും പോലീസ് പറഞ്ഞു. നഗരം കേന്ദ്രീകരിച്ച് വിവരശേഖരണവും ആശയപ്രചരണവുമായിരുന്നു ഇവരുടെ ലക്ഷ്യം. നഗരത്തില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തി ആശയം പ്രചരിപ്പിക്കാന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. കാട്ടിലെ മാവോയിസ്റ്റുകളുടെ കണ്ണിയായി ഇവര്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
പോലീസിന്റെ അടുത്തുനിന്ന് ഓടി രക്ഷപ്പെട്ട മൂന്നാമത്തെയാള്‍ കോഴിക്കോട് സ്വദേശിയാണെന്നും പോലീസ് വ്യക്തമാക്കി. രക്ഷപ്പെട്ടയാളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. യുഎപിഎ ചുമത്തി സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനെതിരെ വ്യാപക വിമര്‍ശനം ഉയരുകയാണ്. ഇതിനിടെയാണ് വിശദീകരണവുമായി പോലീസ് വീണ്ടും രംഗത്തെത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed