ഇന്ത്യൻ ക്ലബ്ബിൽ   'രാഗ്‌ മൽഹാർ '   നവംബർ 8 ന്


മനാമ:ഇന്ത്യൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നവംബർ 8 ന്   'രാഗ്‌ മൽഹാർ '  സംഗീത പരിപാടി സംഘടിപ്പിച്ചിട്ടുള്ളതായി ഭാരവാഹികൾ അറിയിച്ചു. ബഹ്‌റൈനിലെ പ്രശസ്ത ഗായികയും ചലച്ചിത്ര പിന്നണി രംഗത്തെ പുതു ശബ്ദവുമായ വിജിതാ ശ്രീജിത്ത് നയിക്കുന്ന പരിപാടിയിൽ ഗസലുകൾക്കും മെലഡികൾക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള പരിപാടിയായിരിക്കും അവതരിപ്പിക്കുക.റഫീഖ് വടകര (കീ ബോർഡ്),സുരേഷ് (തബല),ജോബ് ജോസഫ്(ഗിറ്റാർ)വിവിയൻ (റിഥം പാഡ്),ബഷീർ(ഹാർമോണിയം) എന്നിവർ പിന്നണി വായിക്കും. കൂടുതൽ വിവരങ്ങൾക്ക് ഗോപി നമ്പ്യാർ (39912039),സെന്തിൽ കുമാർ (33340494) എന്നെ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed