ബി കെ എസ് വനിതാ വേദി 'രാസ് രാത്ത് 19 ' ഒക്ടോബര് 31 ന്
മനാമ:ബഹ്‌റൈൻ കേരളീയ സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ഡാൻഡിയാ നൃത്ത നിശ 'രാസ് രാത്ത് 19 ' ഒക്ടോബര് 3 1 ന് വ്യാഴാഴ്ച നടക്കുമെന്ന് സംഘാടകർ അറിയിച്ചു.പരിപാടിയിൽ ചലച്ചിത്ര തരാം ശൃത ശിവദാസ് അതിഥി ആയിരിക്കും. പ്രമുഖ ഡി ജെ ചേതസ് ഒരുക്കുന്ന സംഗീതത്തോടൊപ്പം ഡാൻഡിയ നൃത്തം ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്.മികച്ച ജോഡികൾക്കും,വസ്ത്ര വിതാനത്തിനും കുട്ടികളുടെ ടീമുകൾക്കും,പുരുഷ വനിതാ വിഭാഗത്തിനും പ്രത്യേകം സമ്മാനങ്ങളും നൽകും.ഒന്നാം സമ്മാനം 250 ഡോളറും രണ്ടാം സ്‌ഥാനം നേടുന്നവർക്ക് 150 ഡോളറും കാഷ് പ്രൈസും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് മോഹിനി തോമസ് (39804013) ജോബി ഷാജൻ (33185698) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ് .

