പാലക്കാട്ട് മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്
പാലക്കാട്: അട്ടപ്പാടി അഗളിയിലെ ഉൾവനത്തിൽ തണ്ടർബോൾട്ടുമായി നടന്ന ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. മഞ്ചക്കണ്ടി മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.വനത്തിൽ തെരച്ചിൽ നടത്തുകയായിരുന്നു തണ്ടർബോൾട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ ആദ്യം വെടിയുതിർക്കുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്.

