ഇന്ത്യൻ ക്ലബ്ബ് കബഡി;ബഹ്‌റൈൻ ബ്യാരിസ് എ ടീമും യുണൈറ്റഡ് പുത്തൂരും ജേതാക്കൾ


മനാമ:ഇന്ത്യൻ ക്ലബ്ബ് ഓണാഘോഷം അഞ്ചാം ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നോകോട്ട് കബഡി മത്സരത്തിൽ  ബ്യാരിസ് എ ടീമും യുണൈറ്റഡ് പുത്തൂരും ജേതാക്കളായി.14 ടീമുകളാണ് ടൂർണ്ണമെന്റിൽ പങ്കെടുത്തത്. ബഹ്‌റൈൻ ബ്യാരിസ് ബി ടീം,തുളുനാട് ടീം എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്‌ഥാനങ്ങൾ നേടി. ഓണാഘോഷത്തിന്റെ സമാപനം ഒക്ടോബർ 11 നു ഓണസദ്യയോടുകൂടി നടക്കും. കേരളത്തിൽ നിന്നുള്ള പ്രമുഖ പാചക വിദഗ്ധരായ ജയൻ ശ്രീഭദ്ര ,സതീഷ് മാവേലിക്കര തുടങ്ങിയവരുടെ മേൽനോട്ടത്തിലാണ് സദ്യ ഒരുക്കുക.ലേബർ ക്യാംപിൽ നിന്നുള്ള 250 ത്തോളം തൊഴിലാളികൾക്ക് സദ്യ നൽകിയാണ്  ഓണസദ്യയ്ക്ക് തുടക്കം കുറിക്കുക.രാവിലെ 11.45 മുതൽ 45 മിനുട്ട് വീതമുള്ള ഇടവേളകളിൽ ആണ് പന്തി ഒരുക്കുക.കൂടുതൽ വിവരങ്ങൾക്ക്  17253157 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

 

 

article-image

ഇന്ത്യൻ ക്ലബ്ബ് കബഡി;ബഹ്‌റൈൻ ബ്യാരിസ് എ ടീമും യുണൈറ്റഡ് പുത്തൂരും  ജേതാക്കൾ

You might also like

  • Lulu Exchange
  • Straight Forward

Most Viewed