"സഹായിച്ചവർക്കുവേണ്ടി പള്ളിയിലും അമ്പലത്തിലും  ഞാൻ പ്രാർഥിക്കും";പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞു അബ്ദുൽ ജലീൽ മടങ്ങി 


മനാമ:"ഞാൻ കുറച്ചു തെറ്റുകൾ ചെയ്തിട്ടുണ്ട്. ജോലി ചെയ്ത സ്‌ഥാപനത്തോടും മറ്റു ചിലരോടും. അതെല്ലാം പൊറുക്കണം.ഇനി എന്നിൽ നിന്നും ഒരു തെറ്റുകളും ഉണ്ടാകില്ല. എന്നെ സഹായിച്ചവർക്ക് വേണ്ടി പള്ളിയിലും അമ്പലത്തിലും ഞാൻ പോയി പ്രാർഥിക്കും...."ഇത് പറഞ്ഞപ്പോഴേയ്ക്കും അബ്ദുൽ ജലീലിന്റെ കണ്ണുകൾ നിറഞ്ഞു.
 
പ്രവാസത്തിന്റെ ദുരിതനാളുകൾക്ക് വിട നൽകി അബ്ദുൽ ജലീൽ  സ്വന്തംമണ്ണിലേക്ക് യാത്ര തിരിക്കവേ വിമാനത്താവളത്തിൽ വച്ചാണ് ജലീൽ തന്റെ  മനസ്സിൽ തോന്നിയകാര്യം തുറന്നു പറഞ്ഞത്...പട്ടിണിയും പരിവട്ടവുമായി പാർക്കിലെ ബെഞ്ചിൽ ജീവിതം തള്ളിനീക്കിയ അബ്ദുൽ ജലീൽ ഇന്ന് ഉച്ചയ്ക്കുള്ള വിമാനത്തിൽ ആണ് ഇന്ത്യൻ എംബസി എടുത്തു നൽകിയ വിമാനടിക്കറ്റിൽ നാട്ടിലേയ്ക്ക് മടങ്ങിയത്. മരണത്തിനും ജീവിതത്തിനും ഇടയിൽ നിന്ന് തന്നെ കരകയറ്റിക്കൊണ്ടുവന്ന സാമൂഹ്യ പ്രവർത്തകൻ ഷിജുവിനും  ഐ സി ആർ എഫ് അംഗം സുധീർ തിരുനിലത്തിനും  ഇന്ത്യൻ എംബസിക്കും നന്ദിപറഞ്ഞു മടങ്ങുമ്പോൾ താൻ ചെയ്ത തെറ്റുകളിൽ പശ്ചാത്തപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു..നാട്ടിലേയ്ക്ക് മടങ്ങുമ്പോൾ തന്നെ സഹായിച്ച എല്ലാ സംഘടനകളോടും  അദ്ദേഹം നന്ദി പറഞ്ഞു.
 
ഓഗസ്റ്റ് മാസം 20 നായിരുന്നു  പാർക്കിലെ ബെഞ്ചിൽ ജീവിതം തള്ളിനീക്കുന്ന  കാസർഗോഡ് നീലേശ്വരം തൈക്കടപ്പുറം സ്വദേശി അബ്ദുൾ ജലീലിനെ തിരുവനന്തപുരം സ്വദേശിയായ ഷിജു കണ്ടെത്തിയത്.തുടർന്ന് അദ്ദേഹം  വളരെ പെട്ടെന്ന് തന്നെ നടത്തിയ ഇടപെടലാണ് അബ്ദുൽ ജലീലിനുള്ള മടക്കയാത്രയ്ക്കുള്ള വഴി ഒരുങ്ങിയത്.  ജലീലിന്റെ കാര്യം വാട്സ്ആപ്പിൽ ഇടുകയും  ഫോർ പി എം ന്യൂസിനെ വിളിച്ചറിയിക്കുകയും ചെയ്തത്  ഷിജു തന്നെ മുൻ കൈയ്യെടുത്തു കൊണ്ട് ജലീലിന് താൽക്കാലികമായി ഒരു താമസ സൗകര്യം ഏർപ്പാടാക്കുകയും ഐ സി ആർ എഫ് അംഗം സുധീർ തിരുനിലത്തിനെ വിവരം അറിയിക്കുകയും ചെയ്തു. അത് പ്രകാരം ജലീലിന്റെ പാസ്‌പോർട്ടും മറ്റു രേഖകളും ശരിയാക്കുന്നതിന് ഇന്ത്യൻ എംബസിയിൽ കൊണ്ട് പോവുകയും ചെയ്തു. തുടർന്നാണ് മടക്കയാത്രയ്ക്കുള്ള വഴി തെളിഞ്ഞത്.
 
 

article-image

പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞു അബ്ദുൽ ജലീൽ മടങ്ങി 

article-image

പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞു അബ്ദുൽ ജലീൽ മടങ്ങി 

You might also like

  • Lulu Exchange
  • Straight Forward

Most Viewed