ലുലുവിലെ ഉൽപ്പന്നങ്ങൾ ഇനി വീട്ടുപടിക്കൽ ; ഒാൺലൈൻ ഷോപിങ് പോർട്ടലിനും ആപിനും തുടക്കമായി


മനാമ: ലുലു ഷോപിങ് പോർട്ടലിെൻറയും ആപിെൻറയും ലോഞ്ചിങ് വർണ്ണാഭമായ ചടങ്ങിൽനടന്നു. വിരൽത്തുമ്പിലെ ക്ലിക്ക് വഴി 20,000 ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളുടെ വീട്ടുപടിക്കൽ എത്തിക്കുന്ന ലളിതമായ നടപടിക്രമങ്ങളാണ് ലുലു ഒാൺലൈൻ ഷോപിങ് പോർട്ടലിലൂടെയും ആപിലൂടെയും സജ്ജീകരിച്ചിരിക്കുന്നത്. റാംലി മാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ വ്യവസായ, വ്യാപാര, ടൂറിസം  മന്ത്രാലയം കൊമേഴ്സ്യൽ രജിസ്ട്രേഷൻ ആൻറ് കമ്പനീസ് അണ്ടർസെക്രട്ടറി അലി അബ്ദുൽ ഹുസൈൻ മക്കി, വ്യാപാര, വ്യവസായ മന്ത്രാലയത്തിലെ കൺട്രോൾ ആൻറ് സർവീസിലെ അണ്ടർ സെക്രട്ടറി അബ്ദുൽ അസീസ് മുഹമ്മദ് അൽ അഷറഫ്,  വ്യവസായ, വ്യാപാര, ടൂറിസം  മന്ത്രാലയം ഇൻഫർമേഷൻ സിസ്റ്റം ഡയറക്ടർ മറം മുക്താർ അൽമഹ്മീദ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി, ഡയറക്ടർ ജുസർ രൂപവാല എന്നിവർ സംബന്ധിച്ചു. ഏറ്റവും മികച്ച രീതിയിലുള്ള ബുക്കിങ്, വിതരണ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും ഇതിനായി പരിശീലനം നേടിയവരും വിദഗ്ധരുമായ ടീമാണ് നേതൃത്വം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ഒാൺലൈൻ ഷോപിങ് പോർട്ടലിെൻറയും ആപിെൻറയും ഭാഗമായി സാധനങ്ങൾ വിതരണം ചെയ്യുന്ന വാഹനവ്യൂഹങ്ങളുടെ ഫ്ലാഗ് ഒാഫും നടന്നു.

article-image

 ലുലു ഷോപിങ് പോർട്ടലിെൻറയും ആപിെൻറയും ലോഞ്ചിങ് വർണ്ണാഭമായ ചടങ്ങിൽനടന്നു. 

article-image

ലുലു ഷോപിങ് പോർട്ടലിെൻറയും ആപിെൻറയും ലോഞ്ചിങ് വർണ്ണാഭമായ ചടങ്ങിൽനടന്നു. 

article-image

ലുലു ഷോപിങ് പോർട്ടലിെൻറയും ആപിെൻറയും ലോഞ്ചിങ് വർണ്ണാഭമായ ചടങ്ങിൽനടന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed