അറാദിലെ സ്ഫോടനം : റെസ്റ്റോറന്റ് ഉടമയുടെ മൂന്ന് വർഷത്തെ തടവ് ശിക്ഷ സുപ്രീം കോടതി ശരിവെച്ചു


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ അറാദിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് പേരുടെ മരണത്തിനും ആറ് പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ സംഭവത്തിൽ റെസ്റ്റോറന്റ് ഉടമയ്ക്ക് ലഭിച്ച മൂന്ന് വർഷത്തെ തടവ് ശിക്ഷ പരമോന്നത നീതിന്യായ കോടതിയായ കോർട്ട് ഓഫ് കസ്സേഷൻ ശരിവെച്ചു.

2025 ഫെബ്രുവരി 12-നാണ് രാജ്യത്തെ നടുക്കിയ ഈ ദുരന്തം ഉണ്ടായത്. റെസ്റ്റോറന്റിലുണ്ടായ പാചക വാതക ചോർച്ചയെ തുടർന്നായിരുന്നു വൻ സ്ഫോടനം. സ്ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടം തകരുകയും രണ്ട് പേർ മരണപ്പെടുകയും ആറ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് നടത്തിയ വിശദമായ അന്വേഷണത്തിൽ, സിവിൽ ഡിഫൻസിന്റെ നിർബന്ധിത അനുമതിയില്ലാതെയാണ് റെസ്റ്റോറന്റ് പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തി. കൂടാതെ, അംഗീകാരമില്ലാത്ത ഗ്യാസ് ഡിറ്റക്ഷൻ, ഷട്ട്-ഓഫ് സംവിധാനങ്ങളാണ് ഇവിടെ സ്ഥാപിച്ചിരുന്നത്. ഇതാണ് വാതകം ചോർന്ന് കെട്ടിടത്തിനുള്ളിൽ മാരകമായ അളവിൽ അടിഞ്ഞുകൂടാനും തുടർന്ന് സ്ഫോടനത്തിലേക്ക് നയിക്കാനും കാരണമായത്.

അശ്രദ്ധ പ്രകടിപ്പിച്ചതിലൂടെ മരണത്തിനും പരിക്കുകൾക്കും കാരണക്കാരനായതിനും, അഗ്നിശമന സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനുമാണ് റെസ്റ്റോറന്റ് ഉടമയ്‌ക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ കുറ്റം ചുമത്തിയത്. കോർട്ട് ഓഫ് കസ്സേഷൻ പ്രഖ്യാപിച്ച അന്തിമ വിധിയോടെ പ്രതിയുടെ മൂന്ന് വർഷത്തെ തടവ് ശിക്ഷ പൂർണ്ണമായും സ്ഥിരീകരിക്കപ്പെട്ടു.

article-image

dsfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed