പൊതുസ്‌ഥലത്ത് തുപ്പിയാലും ഇനി പിഴ വീഴും;പുതിയ നിയമം സെപ്റ്റംബറിൽ


മനാമ: പൊതുസ്‌ഥലത്ത് തുപ്പുക,പരസ്യമായി മൂത്രമൊഴിക്കുക തുടങ്ങിയ പ്രവർത്തികളിൽ 300 ദിനാർ മുതൽ 1000 ദിനാർ വരെ പിഴചുമത്തുന്ന നിയമ ഭേദഗതികൾ രാജ്യത്ത് ഉടൻ തന്നെ നടപ്പിലായേക്കും. ഇത് സംബന്ധിച്ച്  പാർലിമെന്റിൽ അംഗീകാരം ലഭിച്ച 10/ 2019 നിയമം ബഹ്‌റൈൻ രാജാവിന്റെ  പരിഗണനയ്ക്കായി സമർപ്പിച്ചു. പൊതു സ്‌ഥലങ്ങളിൽ ശുചിത്വം സംബന്ധിച്ച  ബോധവൽക്കരണ പരിപാടികൾ നഗരസഭാ,അർബൻ മന്ത്രാലയങ്ങൾ ആസൂത്രണം ചെയ്തുവരികയാണ്.
നിലവിൽ പല സ്‌ഥലങ്ങളിലും അലക്ഷ്യമായി ചപ്പു ചവറുകൾ വലിച്ചെറിയുക,തുപ്പുക, പൊതു സ്‌ഥലങ്ങളിൽ മൂത്രമൊഴിക്കുക തുടങ്ങിയ പല പ്രവർത്തികളും നടന്നുവരുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് രാജ്യത്ത് ഇതിനെതിരെ ഫലപ്രദമായ ഒരു നിയമം തന്നെ കൊണ്ടുവരാൻ മന്ത്രാലയം ആലോചിക്കുന്നത്.
 
പ്രത്യേക അനുവാദമില്ലാതെ മാലിന്യങ്ങൾ വാഹനങ്ങളിൽ ഒരു സ്‌ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാനും സാധ്യമല്ലെന്ന് ഈ നിയമം അനുശാസിക്കുന്നു. അത്തരത്തിൽ കൊണ്ട് പോകുന്നവർക്ക് 1000 ദിനാർ വരെ പിഴ ചുമത്താവുന്ന നിയമമാണ് പ്രാബല്യത്തിൽ കൊണ്ടുവരുന്നതെന്ന് അധികൃതർ അറിയിച്ചു. ഭരണാധികാരിയുടെ അനുമതി ലഭിച്ച ശേഷം തൊഴിൽ മന്ത്രാലയം,നഗരസഭാ അർബൻ മന്ത്രാലയങ്ങളുടെ കരട് പരിശോധന നടത്തിഔദ്യോഗികമായി ഗസറ്റ് വിജ്ഞാപനം പുറത്തിറക്കും.13 ഓളം സർക്കാർ പ്രതിനിധി സഭകളിലും നഗരസഭാ കൺസിലിലും നിയമത്തിന്റെ കരട് രേഖ സമർപ്പിച്ചതിനു ശേഷം മാത്രമായിരിക്കും നിയമം പ്രാബല്യത്തിൽ വരുത്തുകയെന്നും അധികൃതർ വ്യക്തമാക്കി. നിയമം പ്രാബലത്തിൽ കൊണ്ടുവരുന്നതിന് മുൻപ് പൊതുജനങ്ങൾക്കുവേണ്ടി വലിയ തോതിലുള്ള പ്രചാരണ,ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed