ബഹ്‌റൈൻ പൗരനെ കബളിപ്പിച്ച് 47000 ദിനാറുമായി മലയാളി നാട്ടിലേയ്ക്ക് കടന്നു


മനാമ:ബിസിനസ് പാർട്ട്ണർ ആയ ബഹ്‌റൈൻ പൗരനെ 47000 ദിനാറോളം കബളിപ്പിച്ചു മലയാളി നാട്ടിലേയ്ക്ക് കടന്നതായി സ്വദേശിയുടെ വെളിപ്പെടുത്തൽ. ഇസാ  ടൗണിലെ ഒരു  ഇലക്ട്രിക്കൽ സ്‌ഥാപനത്തിന്റെ പാർട്ട്ണറും നിരവധി സ്‌ഥാപനങ്ങളുടെ  ഉടമയുമായ ബഹ്‌റൈൻ പൗരൻ യാസർ മുഹമ്മദ് ഖംബർ ആണ് കമ്പനിയിൽ പർച്ചേയ്‌സിംഗ് മാനേജരായി പ്രവർത്തിച്ച കോഴിക്കോട് മണിയൂർ സ്വദേശി  സുനിലാബ് എന്ന വ്യക്തി ,തന്നെ  കബളിപ്പിച്ചു നാട്ടിലേയ്ക്ക് കടന്നുകളഞ്ഞതായി അറിയിച്ചത്. നിരവധി  മലയാളികൾ അടക്കമുള്ള നിക്ഷേപകരുടെ ബിസിനസ്സുകളിൽ പങ്കാളിയായ താൻ ചതിക്കപ്പെട്ടിരിക്കുകയാണെന്നും ഇത് ബഹ്‌റൈനിൽ ബിസിനസ് നടത്തിപ്പോരുന്ന ഇന്ത്യക്കാർക്ക് മൊത്തം അപമാനമാണെന്നും സുനിലാബിനെതിരെ ബഹ്‌റൈൻ പോലീസിൽ കേസ് നൽകിയിരിക്കുകയാണെന്നും  യാസർ ഇന്ന് മുഹറഖിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
 
2016 ലാണ് സുനിലാബ് എന്ന വ്യക്തിയുമായി ഇസാ  ടൗണിൽ യാസർ ഇലക്ട്രിക്കൽ സ്‌ഥാപനം ആരംഭിച്ചത്.മനാമയിൽ അതിന്റെ ഒരു ശാഖയും പ്രവർത്തനമാരംഭിച്ചു.മേൽനോട്ടംപർച്ചേയ്‌സിംഗ് മാനേജർ ആയ  സുനിലാബിന്ആയിരുന്നു. കമ്പനികളിൽ  പോസ്റ്റ് ഡേറ്റഡ് ചെക്കുകൾ നല്‍കിയായിരുന്നു പലപ്പോഴും മെറ്റിരിയലുകൾ വാങ്ങിയതും ബിസിനസ് തുടർന്നിരുന്നതും. പലപ്പോഴും യാസർ ഒപ്പിട്ട ചെക്കുകളായിരുന്നു അതിനു വേണ്ടി നൽകിയിരുന്നത്. അത് കൊണ്ട് തന്നെ ഡബ്ല്യൂ എൽ എൽ കമ്പനി ആക്കി മാറ്റാൻ പല തവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും നിലവിൽ സാമ്പത്തിക നില മോശമായതിനാൽ അത് പിന്നീട് ചെയ്യാമെന്നും സുനി ഏറ്റിരുന്നതായി യാസർ പറഞ്ഞു.
 
ആദ്യ മൂന്ന് വര്ഷം ബിസിനസ് നന്നായി നടന്നിരുന്നു. നിരവധി മലയാളികൾ സമാന രീതിയിൽ തന്റെ മറ്റു കമ്പനികളും വിശ്വാസ്യതയോടെ നടത്തിക്കൊണ്ടുപോകുന്നതിനാൽ സുനിയെയും വിശ്വസിച്ച് പോന്നു.നാലാം വർഷം ഒരു കമ്പനിക്ക് പോസ്റ്റ് ഡേറ്റ് ആയി കൊടുത്ത ചെക്ക് മടങ്ങിയപ്പോൾ പിന്നീട് തന്റെ ഒപ്പിട്ട ചെക്കുകൾ കൊടുക്കുന്നത് നിർത്തുകയും എല്ലാ ചെക്ക് ബുക്കുകളും തിരിച്ചേൽപ്പിക്കാനും നിർദ്ദേശിച്ചു.പിന്നീടാണ് മെയ് 23 നു സുനി തന്നെ ഒന്നും അറിയിക്കാതെ  നാട്ടിലേയ്ക്ക് മടങ്ങിയതായി അറിയുന്നത്.സംശയം തോന്നി കടയിൽ പരിശോധിച്ചപ്പോഴാണ് അറിയുന്നത് പല കമ്പനികൾക്കുമായി താൻ ഒപ്പിട്ട 47000 ദിനാറിന്റെ ചെക്കുകൾ നൽകി സാധനം എടുക്കുകയും മാർക്കറ്റിൽ അവ കരിഞ്ചന്തയിൽ വിൽപ്പന നടത്തിയെന്നും. അതോടെ താനും തനറെ കുടുംബവും തളർന്നുപോയതായി യാസർ പറഞ്ഞു.
 
കണക്കുകൾ നോക്കിയപ്പോൾ ഏകദേശം 60000  ദിനാറോളം ബാധ്യതയാണ് സുനി വരുത്തിയിട്ടുള്ളതെന്ന് മനസ്സിലായി. കൂടാതെ നാട്ടിൽ പോകുന്നതിനു മുൻപായി തൊട്ടടുത്ത കടയിലെ സെയിൽസ്മാനെ വിശ്വസിപ്പിച്ച് 5000 ദിനാറിന്റെ ഇലക്ട്രിക്കൽ കേബിൾ വാങ്ങി കരിഞ്ചന്തയിൽ വിൽപ്പന നടത്തുകയും ചെയ്ത കാര്യം ബോധ്യമായി.മാത്രമല്ല കടയിലെ മുഴുവൻ വിലപിടിച്ച സാധനങ്ങളും പലർക്കും നൽകി പണം കൈപ്പറ്റുകയും ചെയ്തിട്ടുള്ളതായി അറിയാൻ കഴിഞ്ഞു. അത് കൊണ്ട് തന്നെ പണം ഉണ്ടാക്കാൻ വേണ്ടി മനപ്പൂർവ്വം തന്നെ ചെയ്ത താണ്‌ ഈ കാര്യങ്ങൾ എന്നും കടം തീർക്കാൻ തനറെ വാഹനങ്ങൾ അടക്കം വിൽക്കേണ്ടി വന്നതായും യാസർ പറഞ്ഞു.ഇന്ത്യയിലെ ചില സുഹൃത്തുക്കളുമായി നാട്ടിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ സുനിലാബ്  വിദേശത്തയ്ക്ക് കടന്നതായിട്ടാണ്  സൂചന എന്നും ബന്ധുക്കൾ ഭീഷണിയുടെ സ്വരത്തിലാണ് സംസാരിച്ചതെന്നും  അറിയാൻ കഴിഞ്ഞതായി യാസർ വ്യക്തമാക്കി. എങ്കിലും തിരികെ ബഹ്‌റൈനിൽ വന്ന് തവണകളായെങ്കിലും തനിക്ക് നഷ്ടമായ പണം തിരിച്ചുനൽകാൻ സന്നദ്ധനായാൽ അദ്ദേഹത്തിനെതിരെയുള്ള കേസ് പിൻവലിക്കുമെന്നും മാപ്പ് നൽകാൻ തയ്യാറാണെന്നും യാസർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
 
ഇന്ത്യക്കാരായ നിരവധിപേരുടെ  ബിസിനസുകളിൽ പങ്കാളിയായും ഉടമയായും നില കൊള്ളുന്ന യാസറിനെ ആശ്രയിച്ച് നിരവധി പ്രവാസികളാണ് ജോലി ചെയ്‌തുവരുന്നത് എന്നും അദ്ദേഹത്തോട് ചതി ചെയ്തതിലൂടെ ബഹ്‌റൈൻ മലയാളികളുടെ ആകമാനം വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നതെന്നും ഈ സംഭവത്തിൽ ഇടപെട്ടിട്ടുള്ള  സാമൂഹ്യ പ്രവർത്തകൻ ചെമ്പൻ ജലാൽ പറഞ്ഞു. യാസർ,ചെമ്പൻ ജലാൽ,നൂർ,അഷ്‌റഫ് എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

article-image

സുനിലാബിന്റെ ചിത്രം 

വാര്‍ത്താസമ്മേളനത്തിന്റെ പ്രസക്തഭാഗങ്ങള്‍

You might also like

  • Lulu Exchange
  • Straight Forward

Most Viewed