17 റൂട്ടുകളിലേക്ക് 94 പുതിയ ബസുകൾ
ദുബായ് : ആർടിഎ (ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി) 17 റൂട്ടുകളിലേക്ക് പുതിയ 94 ബസുകൾ പുറത്തിറക്കി. ഒപ്റ്റെയർ ബ്രാൻഡിന്റെ യൂറോ 5 വിഭാഗം ബസുകളാണ് നിരത്തിലിറക്കിയത്. ഇത്തരം ബസുകൾ യുഎഇയിൽ ആദ്യമായാണ് ഉപയോഗിക്കുന്നത്. ഭാരക്കുറവും വർധിച്ച ഇന്ധന ക്ഷമതയുമാണ് പ്രത്യേകത. കാർബൺ വമനവും കുറവാണ്. പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിനും സേവന മികവിൽ രാജ്യാന്തര നിലവാരം പുലർത്തുന്നതിനുമാണ് പുതിയ ബസുകൾ ഇറക്കുന്നതെന്ന് ആർടിഎ ചെയർമാൻ മാത്തർ അൽ തായർ അറിയിച്ചു.2030നകം പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണം 26% ആക്കുകയാണ് ലക്ഷ്യം.
പുതിയ ബസുകളിൽ എട്ടെണ്ണം നിലവിലെ റൂട്ടുകളിലും ഒൻപതെണ്ണം പുതിയ റൂട്ടുകളിലും സർവീസ് നടത്തും. റസിഡൻഷ്യൽ മേഖലകളിൽ വലിയ ബസുകൾ ഓടിക്കാൻ പ്രയാസമുള്ളിടത്താവും ഇവ ഉപയോഗിക്കുക പബ്ലിക് ട്രാൻസ്പോർട് ഏജൻസി സിഇഒ അഹമ്മദ് ഹാഷിം ബഹ്റോസ്യാൻ, അൽനബൂദ എന്റർപ്രൈസസ് എംഡി സുവെയ്ദാൻ സയീദ് അൽ നബൂദ എന്നിവരും ആർടിഎ ഡയറക്ടർമാരും ഒപ്റ്റെയർ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

