വ്യക്തിവൈരാഗ്യത്തെ തുടർന്ന് കാറിന് തീയിട്ട കേസ്: പ്രതിയുടെ അപ്പീൽ തള്ളി; 5 വർഷം തടവ് ശിക്ഷ ശരിവെച്ച് ബഹ്റൈൻ കോടതി


പ്രദീപ് പുറവങ്കര

മനാമ: വ്യക്തിവൈരാഗ്യത്തെ തുടർന്ന് മതിൽ ചാടിക്കടന്ന് നിർത്തിയിട്ടിരുന്ന കാറിന് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ കേസിൽ നാല്പതുകാരനായ പ്രതിയുടെ അപ്പീൽ കോടതി തള്ളി. പ്രതിക്ക് മുൻപ് വിധിച്ച അഞ്ച് വർഷത്തെ തടവ് ശിക്ഷ ഫസ്റ്റ് ഹൈ ക്രിമിനൽ കോർട്ട് ഓഫ് അപ്പീൽ ശരിവെച്ചു.

ശിക്ഷയ്ക്ക് പുറമെ, വാഹനം കത്തിച്ചതുമൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരമായി 2,500 ബഹ്‌റൈനി ദീനാർ നൽകാനും കോടതി ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട സിവിൽ കേസ് ബന്ധപ്പെട്ട കോടതിയുടെ പരിഗണനയ്ക്ക് വിട്ടു.

ഇരയായ വ്യക്തിയുടെ വീടിന്റെ ഗാരേജിൽ വെച്ചായിരുന്നു സംഭവം. ഗാരേജിൽ തീ പടരുന്നത് കണ്ട് ഇയാളും മകനും ചേർന്ന് ഉടൻ തന്നെ തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.

മതിൽ ചാടിക്കടന്നെത്തിയ പ്രതി വാഹനത്തിന് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ശേഷം ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ സുരക്ഷാ ക്യാമറകളിൽ വ്യക്തമായിരുന്നു. ഇയാൾ ഇന്ധനം കൊണ്ടുവരാൻ ഉപയോഗിച്ച കുപ്പിയും സംഭവസ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഇരയായ വ്യക്തിയുടെ കുടുംബത്തിൽ നിന്ന് പ്രതി കടം വാങ്ങിയ കാർ തിരികെ നൽകാൻ വൈകിയതിനെത്തുടർന്ന് മുൻപുണ്ടായ തർക്കമാണ് പ്രതികാരത്തിന് കാരണം. തർക്കത്തിനിടെ വാഹനം കത്തിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നതായും വിവരമുണ്ട്. രാസവസ്തു (Accelerant) ഉപയോഗിച്ചാണ് തീ കൊളുത്തിയതെന്ന് ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. കാറിന് 2,500 ദീനാറിന്റെ നാശനഷ്ടം സംഭവിച്ചതായി കണക്കാക്കിയിട്ടുണ്ട്.

article-image

dsfds

You might also like

  • Lulu Exchange
  • Straight Forward

Most Viewed