ടിക്ക് ടോക്ക് ബഹ്റൈന്‍ കൂട്ടായ്മ രൂപീകരിച്ചു


മനാമ : ബഹ്‌റൈൻ മലയാളികളുടെ ഓൺലെൻ കൂട്ടായ്മയായ ഔർ ക്ലിക്സ്, അവരുടെ മെമ്പേഴ്സിന്റെ കഴിവുകളെ പ്രോത്സാഹിപ്പിക്കുവാനായി   ടിക്ക് ടോക്ക് ബഹ്റൈന്‍ (ടീം അവര്‍ ക്ലിക്ക്സ്) എന്ന പേരിൽ ഒരു ടിക് ടോക് കൂട്ടായ്മ രൂപീകരിച്ചു. സൽമാനിയയിലെ സ്വകാര്യ റെസ്റ്റോറന്റില്‍ വെച്ച്  സംഘടിപ്പിച്ച ചടങ്ങിൽ കൂട്ടായ്മയുടെ ലോഗോ പ്രകാശന കർമ്മം നടന്നു. കഴിഞ്ഞ ഏഴു വർഷത്തിലധികമായി ബഹ്റൈനില്‍ കലാ സാഹിത്യ സാംസ്കാരിക രംഗത്ത് പ്രവർത്തിച്ചു വരുന്ന സംഘടനയാണ് ഔർക്ലിക്സെന്നും. ക്ലിക്സ് മെമ്പേഴ്സിൽ മാത്രം ഒതുങ്ങി നിൽക്കാതെ  ബഹ്റൈനിലെ എല്ലാ ടിക് ടോക് മലയാളികളെയും കൂടി ഉൾപ്പെടുത്തി അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുവാനുള്ള ഒരു വേദി ആയിരിക്കും ഇതെന്ന് അഡ്മിൻ പ്രജിത് നമ്പ്യാർ അറിയിച്ചു.
 
ഏവർക്കും തുല്യ പരിഗണനയും പങ്കാളിത്തവും നൽകി പരസ്പര ചർച്ചയിലൂടെ പുതിയ ഐഡിയകൾ വെച്ച് വീഡിയോ ചെയ്യാൻ എല്ലാവരെയും ഒരേ പോലെ പ്രോത്സാഹിപ്പിക്കുകയും, അതിനു വേണ്ട സഹായ സഹകരണങ്ങൾ ഒരുമിച്ച് ചെയ്യുമെന്നും അഡ്മിൻ ടീം കൂട്ടിച്ചേർത്തു.ഈ കൂട്ടായ്മയിൽ അംഗമാകുവാൻ താൽപര്യമുള്ളവർ നിങ്ങൾ ചെയ്ത ഒരു ടിക്ടോക് വീഡിയോ സഹിതം 34108140, 36630180 എന്നീ  നമ്പറുകളിൽ ബന്ധപ്പെടുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed