മെഡിക്കല്‍ ക്യാന്പ് സംഘടിപ്പിക്കുന്നു
മനാമ: ബഹ്റൈനിലെ തിരുവനന്തപുരം നിവാസികളുടെ കൂട്ടായ്മയായ അനന്തപുരി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാന്പ് സംഘടിപ്പിക്കുന്നു. ജൂണ്‍ 28ന് രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് 1 മണിവരെ അദ്ലിയയിലെ അല്‍ഹിലാല്‍ ആശുപത്രിയില്‍ വെച്ചാണ് മെഡിക്കല്‍ ക്യാന്പ് സംഘടിപ്പിക്കുന്നത്.
ബ്ലഡ് ഷുഗര്‍, ബ്ലഡ് പ്രഷര്‍, കൊളസ്ട്രോള്‍, ലിവര്‍ സ്ക്രീനിംഗ്, ക്രിയാറ്റിന്‍ എന്നിവ പരിശോധിക്കാനുള്ള സൗകര്യങ്ങളും മെഡിക്കല്‍ ക്യാന്പിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് രാജേഷ് കുമാര്‍ (36751323), അരുണ്‍ കുമാര്‍ 32379829, മഹേഷ് വിശ്വനാഥന്‍ 36065099, ദിലീപ് കുമാര്‍ 39228575 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

