അന്താരാഷ്ട്രയോഗാദിനത്തില്‍ സെലിബ്രിറ്റികളും
മനാമ: അന്താരാഷ്ട്രയോഗാദിനത്തില്‍ ബഹ്റൈനിലെ ഇസ ടൗണ്‍ മൊബിളിറ്റി ഇന്റര്‍നാഷ്ണലില്‍ നടക്കുന്ന ആഘോഷങ്ങില്‍ പങ്കെടുക്കാന്‍ സെലിബ്രിറ്റികളും എത്തുന്നു. ബഹ്റൈനിലെ സെലിബ്രിറ്റി താരങ്ങളങ്ങളോടൊപ്പം അന്താരാഷ്ട്ര താരങ്ങളും സംബന്ധിക്കും. അന്താരാഷ്ട്രയോഗാദിനമായ ജൂണ്‍ 21 നോട് അനുബന്ധിച്ച് വൈകീട്ട് 6.30 മുതല്‍ 9.30 വരെയാണ് പരിപാടികള്‍ ഒരുക്കിയിട്ടുള്ളത്. പീസ് വിത്തൗട്ട് ലിമിറ്റ്സ് ഇന്റര്‍നാഷ്ണല്‍ ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ ബഹ്റൈനിലെ അല്‍ഹിലാല്‍ ഹോസ്പിറ്റലും മറ്റു പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് യോഗ ഫോര്‍ ക്ലൈമറ്റ് ആക്ഷന്‍ എന്ന പ്രമേയത്തില്‍ പരിപാടി സംഘടിപ്പിക്കുന്നത്.
പ്രമുഖ ചലച്ചിത്രതാരങ്ങളായ ഗദ അല്‍ ഫഹാനി,ബാബാ യാസീന്‍, ശതാ ശബ്ദ്, അഭിനേത്രിയും മോഡലുമായ ഷെയ്ഖാ സൊവൈയ്ദ്, അഭിനേതാവും സ്ക്രീന്‍ റൈറ്ററുമായ ഖാലിദ് അല്‍ റൊവായ്, ദന അല്‍സലീം, പ്രമുഖ ഡിജെ ഷരീഫ അല്‍ സയാനി, , വേള്‍ഡ് ക്ലാസ് ബോഡി ബില്‍ഡിംഗ് ചാംപ്യന്‍ സാമി അല്‍ ഹദാദ്, യോഗ പരിശീലക ഫാത്തിമ അല്‍ മന്‍സൂരി, ജിയു ജിറ്റ്സു ബ്ലാക്ക് ബെല്‍റ്റ് വേള്‍ഡ് ചാംപ്യന്‍ അലി മോന്‍ ഫരാദി, പറ ട്രിയാത് ലറ്റ് ഷെയ്ഖാ അല്‍ ഷെയ്ബാ, മാഗ്ലൂര്‍ യൂണിവേഴ്സിറ്റിയിലെ ഹ്യൂമന്‍ കോണ്‍ഷ്യസ്നെസ് യോജിക് സയന്‍സിന്റെ ഡിപ്പാര്‍ട്ട്മെന്റിന്റെ ചെയര്‍മാനുമായ ഡോക്ടര്‍ കൃഷ്ണ ശര്‍മ്മ, ആര്‍ട്ടിസ്റ്റ് അലി അല്‍ ഫര്‍ദാന്‍ എന്നിവരാണ് പരിപാടിയില്‍ സംബന്ധിക്കുന്നത്. കുടുതല്‍ വിവരങ്ങള്‍ക്ക് 33601420 എന്ന നന്പറുമായി ബന്ധപ്പെടാവുന്നതാണ്.

