ഇന്ത്യന്‍ ക്ലബ് യോഗാതെറാപ്പി സംഘടിപ്പിക്കുന്നു
മനാമ: ഇന്ത്യന്‍ ക്ലബ് അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഭാഗമായി ശനിയാഴ്ച്ച വൈകുന്നേരം 5.30 മുതല്‍ 7.30 വരെ യോഗാതെറാപ്പി സംഘടിപ്പിക്കും. ഗുദൈബിയ ഇന്ത്യന്‍ ക്ലബിലെ ശങ്കര്‍ ഹാളിലാണ് പരിപാടി നടത്തുന്നത്. ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

