സ്വീകരണം നല്‍കി
മനാമ: ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഇരുപതാം വാർഷിക ആഘോഷങ്ങളിൽ പങ്കെടുക്കുവാന്‍ എത്തി സച്ചിദാനന്ദസ്വാമികൾക്ക് ബഹ്റൈനില്‍ സ്വീകരണം നല്‍കി. ബഹ്‌റൈൻ ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഗുരുദേവദർശനത്തെക്കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു സ്വാമികൾ ശ്രീ നാരായണഗുരു, ജാതി മത ദേശ ചിന്തകൾക്കതീതമായി ഏക ലോക വ്യവസ്ഥിതിയെ പ്രപഞ്ചനം ചെയ്‌ത വിശ്വ മഹാഗുരു ആയിരുന്നു എന്ന് സ്വാമികൾ പറഞ്ഞു.
ബഹ്‌റൈൻ ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞു 2മണിക്ക്ദിവ്യപ്രബോധനവും ധ്യാനവും ആരംഭിക്കും. രാവിലെ 6 മണി മുതൽ സമൂഹപ്രാർത്ഥന, ധ്യാനം, സത്‌സംഗം, അന്നദാനം എന്നിവ ശിവഗിരിയിൽ നിന്നുമെത്തിയ ശ്രീനാരായണപ്രസാദ് തന്ത്രികളുടെ നേതൃത്വത്തിൽ നടക്കും. ദിവ്യപ്രോബോധനവും ധ്യാനവും ശനി, ഞായർ തീയതികളിൽ ഉച്ച കഴിഞ്ഞു 5 മണിക്ക് ആരംഭിക്കും. സച്ചിദാനന്ദ സ്വാമിയുടെ നേതൃത്വത്തില്‍ നടക്കുന്ന 393 മത് ധ്യാനമാണ് മൂന്ന്ദിവസങ്ങളായി ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ നടക്കുന്നത്.
ശിവഗിരിയിൽ നിന്നു എത്തിയ സ്വാമികളെയും, തന്ത്രികളെയും ജി.എസ്.എസ്.ചെയർമാൻ കെ. ചന്ദ്രബോസ്, വൈസ് ചെയർമാൻ . ജോസ്‌കുമാർ, ജനറൽ സെക്രട്ടറി രാജേഷ് കണിയാം പറമ്പിൽ മറ്റു ഡയറക്ടർ ബോർഡ് അംഗങ്ങൾ,കുടുംബാംഗങ്ങൾ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

