സൗദിയില്‍ നിന്നും ബഹ്റൈനിലെത്തിയ മലയാളി മരിച്ചു
മനാമ. സൗദിയില്‍ നിന്നും ബഹ്റൈനില്‍ എത്തിയ മലയാളി ബോട്ടിംഗിനിടെ മരിച്ചു. കോട്ടയം സ്വദേശി മിഷാല്‍ തോമസ് (37) ആണ് മരിച്ചത്. പതിമൂന്ന് പേരടങ്ങുന്ന സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കടലില്‍ ബോട്ടിംഗിനു പോയ മിഷാല്‍ നീന്തലിനായി കടലില്‍ ഇറങ്ങിയതിനുശേഷം പിന്നെ തിരിച്ചു കയറാന്‍ സാധിച്ചില്ല. ബോട്ടിംഗ് സംഘത്തില്‍ കുടുംബം ഉണ്ടായിരുന്നില്ല. മൃതദേഹം കിംഗ് ഹമദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സൗദി അറേബ്യയിലെ അല്‍കോബാറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഇറാം ഗ്രൂപ്പിന്റെ സംരംഭമായ ജാസ് അറേബ്യയുടെ ഡയറക്ടരാണ് മിഷേല്‍.
