കെ.എം.സി.സി നിർമ്മിച്ച വീട് സൈനുദ്ദീന്റെ കുടുംബത്തിന് കൈമാറി

മനാമ: സ്വന്തമായി ഒരു വീടെന്ന സ്വപ്നം ബാക്കിയാക്കി മരണമടഞ്ഞ ബഹ്റൈൻ പ്രവാസി സൈനുദ്ദീന്റെ കുടുംബത്തന് കെ.എം.സി.സി വീട് നിർമ്മിച്ചു നൽകി. ഇതിനോടനുബന്ധിച്ച് നടന്ന താക്കോൽ ദാന ചടങ്ങ് മുസ്ലീംലീഗ് ജില്ലാ പ്രസിഡണ്ട് എം.സി കമറുദ്ദീൻ സാഹിബ് ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ് ജില്ലാ നേതാക്കളും കെ.എം.സിസി സംസ്ഥാന ജില്ലാ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
ഉദ്ഘാടന ദിവസം രാത്രി ബഹ്‌റൈൻ മനാമ കെ.എം.സി.സി ഓഫീസിൽ വെച്ച് ഐക്യദാർഡ്യ സംഗമവും ദുആ മജ്ലിസും നടത്തി. ഐക്യദാർഡ്യ സംഗമം കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് എസ്.വി ജലീൽ ഉദ്ഘാടനം ചെയ്തു. റബീഹ് ഫൈസി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ആക്ടിംഗ് പ്രസിഡണ്ട് റഫീഖ് ക്യാന്പസ് അദ്ധ്യക്ഷത വഹിച്ചു. സമസ്ത ജനറൽ സെക്രട്ടറി എസ്.എം വാഹിദ്, അസൈനാർ കളത്തിങ്കൽ, പി.വി സിദ്ദിഖ്, ടി.പി മുഹമ്മദ് അലി, കെ.പി മുസ്തഫ, റഹീം ഉപ്പള, എ.പി ഫൈസൽ, അബ്ദുൽ റഷീദ്, ഖാദർ പുത്തൂർ, ഖലീൽ ആലന്പാടി, ഷംസു മലപ്പുറം, ഷറഫുദ്ദീൻ മാരായമംഗലം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ കാഞ്ഞങ്ങാട് സ്വാഗതവും കുഞ്ഞാമു ബെദിര നന്ദിയും പറഞ്ഞു.