കെ.എം.സി.സി വനിതാ വിംഗ് ഗ്ലാസ് പെയിന്റിംഗ് ശിൽപ്പശാല സംഘടിപ്പിച്ചു
മനാമ : കെ.എം.സി.സി വനിതാ വിംഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദ്വിദിന ഗ്ലാസ് പെയിന്റിംഗ് വർക്ക്‌ഷോപ്പ് മനാമയിൽ വെച്ച് നടന്നു. അന്പതിൽ പരം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. പ്രഗത്ഭ ട്രെയ്നറും കൗൺസിലറും കെ.എം.സി.സി വനിതാ വിംഗ് വൈസ് പ്രസിഡണ്ടുമായ മുഹ്സിന ഫൈസൽ വർക്ക്‌ഷോപ്പിന് നേതൃത്വം നൽകി.
സമാപന ചടങ്ങിൽ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രടറി അസൈനാർ കളത്തിങ്കൽ ഉദ്ഘാടനം നിർവഹിച്ചു. വനിതാ വിംഗ് പ്രസിഡണ്ട് നസീമ ജലീൽ അധ്യക്ഷത വഹിച്ചു. ടോസ്റ്റ്മാേസ്റ്റഴ്സ് ഇന്റർനാഷണൽ ആനുവൽ കോണ്ടസ്റ്റിൽ ഇന്റർനാഷണൽ സ്പീച്ചിൽ രണ്ടാം സ്ഥാനം നേടിയ കെ.എം.സി.സി വനിത വിംഗ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഫിർദൗസി ഷജീറിനെ യോഗം അഭിനന്ദനം അറിയിച്ചു. ടി.പി മുഹമ്മദ് അലി, പി.വി സിദ്ദിഖ്, കെ.പി മുസ്തഫ, സുനിത ഷംസ്, മഹിറ സമീർ, ലത്തീഫ് തുടങ്ങിയവർ നേതൃത്വം നൽകി. ഫിർദൗസി ഷജീർ സ്വാഗതവും ഫൗസിയ ഇക്ബാൽ നന്ദിയും പറഞ്ഞു.

