‘ഓർ­മ്മയി­ലെ­ ഇതി­ഹാ­സങ്ങൾ­’ ഇന്ന്


മനാമ : ബഹ്‌റൈൻ പ്രതിഭ സാഹിത്യവേദി ഇന്ന് വൈകീട്ട് 7 മണിക്ക് ഓർമ്മയിലെ ഇതിഹാസങ്ങൾ എന്ന പേരിൽ തകഴി, ഒ.വി വിജയൻ അനുസ്മരണം സംഘടിപ്പിക്കുന്നു. മാർച്ച്, ഏപ്രിൽ മാസങ്ങൾ ഈ രണ്ട് സാഹിത്യ നായകന്മാരുടെ ഓർമ്മ പുതുക്കുന്ന കാലയളവാണ്.  ഈ സാഹചര്യത്തിലാണ് ഇവരുടെ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകളെ വിലയിരുത്തി ബഹ്‌റൈൻ പ്രതിഭ തകഴി, −ഒ.വി വിജയൻ അനുസ്മരണം സംഘടിപ്പിക്കുന്നത്.

1999 ഏപ്രിൽ 17ന് അന്തരിച്ച തകഴി ശിവശങ്കര പിള്ള കുട്ടനാടിന്റെ ഇതിഹാസകാരൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. ജീവൽ സാഹിത്യ പ്രസ്ഥാ
നത്തിന്റെ പ്രചാരകൻ ആയിരുന്നു തകഴി. മലയാള സാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ സാഹിത്യകാരന്മാരിൽ പ്രധാനിയായ ഒ.വി വിജയൻ 2005 മാർച്ച്30നാണ് അന്തരിക്കുന്നത്. 

ലിവിൻ കുമാർ തകഴി അനുസ്മരണവും അഞ്ജു മിനേഷ് ഒ.വി വിജയൻ അനുസ്മരണവും നടത്തും. ഈ പരിപാടിയിൽ ഭാഷ സാഹിത്യത്തിൽ താൽപര്യമുള്ള എല്ലാവരും എത്തിച്ചേരണമെന്ന് ബഹ്‌റൈൻ പ്രതിഭ സെക്രട്ടറി ഷെരിഫ് കോഴിക്കോട്, പ്രസിഡണ്ട് മഹേഷ് മൊറാഴ, സാഹിത്യ വേദി കൺവീനർ അനഘ രാജീവൻ എന്നിവർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed