ബഹ്റൈൻ പെറ്റ് എക്സ്പോ 2018 ഇന്ന്
മനാമ : സ്പാക്, റൂം 32 ഇവന്റ്സിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ബഹ്റൈൻ പെറ്റ് എക്സ്പോ 2018 സംഘടിപ്പിക്കുന്നു. അദാരി പാർക്കിൽ വെച്ച് വൈകീട്ട് 4 മണി മുതലാണ് പരിപാടി സംഘടിപ്പിക്കുന്നത്. മൃഗസംരംക്ഷണ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് കൊണ്ട് തെരുവ് നായ സംരംക്ഷണം, പ്രതിരോധം എന്നീ വിഷയങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ പരിപാടികളും, കുട്ടികൾക്കായി നിരവധി ഗെയിമുകൾ, വിനോദ പരിപാടികൾ എന്നിവയും ഉണ്ടായിരിക്കുന്നതാണ്.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 38444684, 36867274 എന്നീ നന്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

