വാ­ടക നി­രക്ക് കൂ­ടി­ : സെ­ൻ­ട്രൽ മാ­ർ­ക്കറ്റി­ലും കച്ചവടക്കാർ ആശങ്കയിൽ


മനാമ : സെൻട്രൽ മാർക്കറ്റിലെ വ്യാപാരികൾക്ക് വാടക പുതുക്കി നിശ്ചയിച്ചത് തങ്ങളുടെ ബിസിനസിനെ സാരമായി ബാധിക്കുന്നതായി വ്യാപാരികൾ. രണ്ട് മാസം മുൻപാണ് സെൻട്രൽ മാർക്കറ്റിലെ വ്യാപാരികൾക്ക് വാടക പുതുക്കി നിശ്ചയിച്ചത്. 50 ദിനാർ മുതൽ 200 ദിനാർ വരെയാണ് ഓരോ വിഭാഗങ്ങൾക്കനുസൃതമായി വാടക നിരക്ക് വർദ്ധിപ്പിച്ചത്. 

നിലവിൽ മന്ദഗതിയിലുള്ള വിപണിയ്‌ക്കൊപ്പം വാടകനിരക്ക് കൂടി ഉയർത്തിയത് പല വ്യാപാരികൾക്കും തിരിച്ചടിയായിട്ടുണ്ട്. പൊതുവെ മുൻകാലങ്ങളെ അപേക്ഷിച്ച് ഇപ്പോൾ സെൻട്രൽ മാർക്കറ്റിൽ ആളുകൾ എത്തുന്നത് കുറവാണെന്ന് വ്യാപാരികൾ പറയുന്നു. സൂപ്പർമാർക്കറ്റുകൾ യഥേഷ്ടം എത്തിയതും തെരുവ് കച്ചവടം സജീവമായതും സെൻട്രൽ മാർക്കറ്റിലെ പച്ചക്കറി, പഴം വ്യാപാരികൾക്ക് ഏറെ വിനയാകുന്നുണ്ട്. പഴങ്ങളും പച്ചക്കറികളും ചീത്തയാകാതെയിരിക്കാൻ രാസ പദാർത്ഥങ്ങൾ തളിച്ചാണ് വിപണിയിൽ എത്തുന്നതെന്ന പ്രചാരണവും പഴക്കച്ചവടക്കാർക്ക് തിരിച്ചടിയാകുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed