മുൻ ബഹ്‌റൈൻ പ്രവാസി വാഹനാപകടത്തിൽ മരിച്ചു
മനാമ: ബഹ്‌റൈൻ മുൻ പ്രവാസി വാഹനാപകടത്തിൽ മരിച്ചു. തമിഴ്‌നാട് നീരോടി സ്വദേശി വിജയകുമാർ (33) ആണ് ഇന്നലെ ആലപ്പുഴയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചത്. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേയ്ക്ക് മത്സ്യബന്ധനത്തിന് വേണ്ടി തൊഴിലാളികളെ വാഹനത്തിൽ കൊണ്ടുവരുന്പോഴാണ് അപകടം ഉണ്ടായത്. ബഹ്‌റൈനിൽ അംവാജിൽ ബാംകോ കന്പനിയിൽ 10 വർഷക്കാലം ജോലി ചെയ്തിരുന്ന ഇദ്ദേഹം ഒന്നര വർഷം മുൻപാണ് നാട്ടിലേയ്ക്ക് പോയത്. ഭാര്യ: ബബി, മകൻ: ഹയാൽ മിഷൻ (ഒന്നര വയസ്).

