മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പുതിയ ഭാരവാഹികൾ
മനാമ: മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സൽമാനിയയിൽ ചേർന്ന വാർഷിക യോഗത്തിൽ പി.എസ് രാജിലാൽ തന്പാൻ (പ്രസിഡണ്ട്), സിൻസൺ ചാക്കോ (ജനറൽ സെക്രട്ടറി), ശ്രീനിവാസൻ പി.കെ (ട്രഷറർ) ജോർജ് ജോൺസൺ (മെന്പർഷിപ്പ് സെക്രട്ടറി) സ്ഥാനമേറ്റു. കൂടാതെ തോമസ് സൈമൺ, സുരേഷ് എ.കെ (വൈസ് പ്രസിഡണ്ട്) തോമസ് ഫിലിപ്, പി.ടി.കെ അഷറഫ് മാണിയൂർ (ജോയിന്റ് സെക്രട്ടറി) തുടങ്ങിയവരും, പ്രേമൻ കോമത്ത്, മുജീബ് റഹ്മാൻ, വിനോദ് മാവിലക്കണ്ടി, ബാബു സി.കെ, അജി ജോർജ് തുടങ്ങിയവർ എക്സിക്യുട്ടീവ് കമ്മിറ്റി ഭാരവാഹികളായും ചുമതലയേറ്റു. തുടർന്ന് നടന്ന പൊതുയോഗത്തിൽ ‘സമകാലിക ഇന്ത്യ നേരിടുന്ന ഫാസിസ്റ്റ് വെല്ലുവിളികൾ’ എന്ന വിഷയത്തിൽ രാഷ്ട്രീയ പ്രമേയവും, ചർച്ചയും നടന്നു. അഡ്വ. ലതീഷ് ഭരതൻ, അനിൽ തിരുവല്ല, ബാബു കുഞ്ഞിരാമൻ, എബി തോമസ്, ജേക്കബ് തേക്കുതോട് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

