തണൽ-കരുണ മെന്പേഴ്സ് മീറ്റ് സംഘടിപ്പിച്ചു
മനാമ: തണൽ--കരുണ കുറ്റ്യാടി ബഹ്‌റൈൻ ചാപ്റ്ററിന്റെ അംഗങ്ങളുടെ സംഗമം ഉമ്മുൽ ഹസ്സം ബാങ്കോക്ക് റസ്റ്റോറന്റിൽ വെച്ച് നടന്നു. യൂണിറ്റ് സെക്രട്ടറി സലീമിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച യോഗത്തിൽ പ്രസിഡണ്ട് ടി.കെ ജമാൽ അദ്ധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡണ്ട് അബ്ദുൽ ജലീൽ തണൽ കരുണ കുറ്റ്യാടിയുടെ പുതുതായി ആരംഭിക്കാൻ പോകുന്ന സ്‌പെഷൽ സ്‌കൂളിന്റെ വിഭവ ശേഖരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു.
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ യു.കെ ബാലൻ, ആർ. പവിത്രൻ, റഷീദ് മാഹി, അബ്ദുൽ മജീദ് തെരുവത്ത്, ലത്തീഫ് ആയഞ്ചേരി തുടങ്ങിയവർ തണൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പ്രാധാന്യം സദസിൽ വിശദീകരിച്ചു.
വിഭവസമാഹരണത്തിന്റെ ഉദ്ഘാടനം പത്ത് യൂണിറ്റുകൾ സ്വീകരിച്ചു കൊണ്ട് എക്സിക്യൂട്ടിവ് മെന്പർ വേണുഗോപാൽ നിർവ്വഹിച്ചു. ട്രഷറർ അലി കോമത്തിന്റെ നന്ദി പ്രകാശനത്തോടെ പരിപാടികൾ സമാപിച്ചു.

