സമ്മർ കളക്ഷനുമായി സെന്റർപോയിന്റ്
മനാമ : വേനൽക്കാലത്തിന് അനുയോജ്യമായ പുത്തൻ ഡിസൈനുകളുമായി സെന്റർപോയിന്റ്. പാദരക്ഷകൾ, വസ്ത്രങ്ങൾ, കൊച്ചുകുട്ടികൾക്കുള്ള ഉൽപ്പന്നങ്ങൾ എന്നിവയുടെ അതി വിപുലമായ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും കൗമാരക്കാർക്കും കുട്ടികൾക്കും വ്യത്യസ്തവും അവരുടെ അഭിരുചിക്കനുസൃതവുമായ കളക്ഷനുകളും സെന്റർപോയിന്റിൽ ലഭ്യമാണ്.
ഈ വേനൽക്കാലത്ത് സ്ത്രീകൾക്കായി പിങ്ക് നിറത്തിന്റെ വിവിധ ഷേഡുകളിൽ വിപുലമായ വസ്ത്ര ശേഖരങ്ങളും പാദരക്ഷകളുമാണ് ഒരുക്കിയിരിക്കുന്നത്. ലൈലാക്, മെലൺ, മിന്റ് എന്നിവയോടൊപ്പം ചുവപ്പ്, കറുപ്പ്, വെള്ള, നീല എന്നീ വർണ്ണങ്ങളുടെ വിവിധ ഷേഡുകളും ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.
90കളിലെ ഫാഷനിലേയ്ക്ക് തിരിച്ചുപോകാനുള്ള അവസരവും പുരുഷൻമാർക്കായി ഒരുക്കിയിരിക്കുന്നു. പഴമയുടെ പ്രൗഢി നിലനിർത്തുന്നതോടൊപ്പം പുതിയ വർണ്ണങ്ങളിലുള്ള ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് വാങ്ങാവുന്നതാണ്. ഇതോടൊപ്പം കുട്ടികൾക്കായുള്ള സ്കേർട്ടുകൾ, ഷോർട്സുകൾ, സ്പോർസ് വെയറുകൾ, ടി−ഷർട്ടുകൾ, സ്വിം സ്യൂട്ടുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇപ്പോൾ സൗദി അറേബ്യ, യു.എ. ഇ, കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ, ലെബനൻ എന്നിവിടങ്ങളിൽ സെന്റർപോയിന്റ് സമ്മർ കളക്ഷനുകൾ ലഭ്യമാണ്.

