വാക്ക് വിത്ത് എ സിവിൽ സെർവന്റ് എൻട്രൻസ് പരീക്ഷ ഏപ്രിൽ 12ന്
മനാമ : ബഹ്റൈനിലെ പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു വരുന്ന വാക്ക് വിത്ത് എ സിവിൽ സെർവെന്റ് എന്ന പരിപാടിയുടെ ഈ വർഷത്തെ ബാച്ചിനായുള്ള എൻട്രൻസ് പരീക്ഷയുടെ രണ്ടാം ഭാഗം ഏപ്രിൽ 12ന് (വ്യാഴാഴ്ച്ച) വെകുന്നേരം 5 മണി മുതൽ ഗ്ലോബൽ ഇൻസ്റ്റിട്ട്യൂട്ടിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കുട്ടികൾക്ക് സിവിൽ സർവ്വീസ് അടക്കമുള്ള ഉന്നത വിദ്യാഭ്യാസത്തിനായുള്ള മത്സര പരീക്ഷകൾ അഭിമുഖീകരിക്കാനുള്ള ആത്മധൈര്യവും പ്രോത്സാഹനവും നൽകുന്നതിന് വേണ്ടി ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മ രൂപീകരിച്ച പാഠ്യപദ്ധതിയാണ് വാക്ക് വിത്ത് എ സിവിൽ സെർവെന്റ്. ആദ്യ ബാച്ചിൽ 120ഓളം കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചിരുന്നത്. ഈ വർഷം 40 കുട്ടികൾക്ക് മാത്രമാണ് സീറ്റുകൾ അനുവദിച്ചിട്ടുള്ളത്. ഇതിനെ പറ്റി കൂടുതലറിയാൻ 36202627, 39837087 എന്നീ നന്പറുകളിൽ വിളിക്കാവുന്നതാണ്.

