സൗജന്യ മെഡിക്കൽ ക്യാന്പ് ഇന്ന്


മനാമ : ലോക ആരോഗ്യ ദിനത്തോടനുബന്ധിച്ച് ഐ.സി.എഫ് ബഹ്റൈൻ ‘മാറ്റാം ശീലങ്ങളെ ജീവിക്കാം ആരോഗ്യത്തോടെ’ എന്ന ശീർ‍ഷകത്തിൽ നടത്തി വരുന്ന ദ്വൈമാസ ഹെൽത്‍തോറിയം ക്യാന്പയിനിന്‍റെ ഭാഗമായി ഐ.സി.എഫ് റിഫ സെൻ‍ട്രൽ കമ്മിറ്റി റിഫ അൽ‍ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് ഇന്ന് രാവിലെ 7:30 മുതൽ 11:30 വരെ റിഫ അൽ‍ഹിലാൽ ഹോസ്പിറ്റലിൽ‍ വെച്ച് സൗജന്യ മെഡിക്കൽ ക്യാന്പും, ആരോഗ്യ ക്ലാസും സംഘടിപ്പിക്കുന്നു.

ക്യാന്പയിനിന്‍റെ ഭാഗമായി ബ്ലഡ് ഡൊണേഷൻ‍ ഫോറം, ആരോഗ്യ സംരക്ഷണം തിരുനബി മാതൃക എന്ന വിഷയത്തിൽ‍ ആരോഗ്യ ക്ലാസ്, പ്രവാസി വായന ആരോഗ്യ പതിപ്പ് വിതരണം, ലൈഫ് ൈസ്റ്റൽ‍ ട്രെയിനിംഗ്് തുടങ്ങിയവയും നടന്ന് വരുന്നു. 

മെഡിക്കൽ ക്യാന്പിന് ഐ.സി.എഫിന്‍റെ സഫ്വ വളണ്ടിയർമാർ‍ നേതൃത്വം നൽ‍കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed