ഐ.സി.ആർ.എഫ് സെമിനാർ സംഘടിപ്പിക്കുന്നു


മനാമ : ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ ആഭിമുഖ്യത്തിൽ  അദ്ധ്യാപകർക്കായി സെമിനാർ സംഘടിപ്പിക്കുന്നു. ഏപ്രിൽ 7ന് (ശനിയാഴ്ച) രാവിലെ 9:30 മുതൽ 12:30 വരെ  അദ്ലിയയിൽ വെച്ചാണ് സെമിനാർ സംഘടിപ്പിക്കുന്നത്. 

ഐ.സി.ആർ.എഫ് ലൈഫ് എന്ന ബാനറിന് കീഴിൽ നടത്തുന്ന സെമിനാറിന് നിരവധി വിദ്യാർത്ഥികളും പിന്തുണ നൽകും. പ്രൊഫഷണലായ നിരവധി പേരുടെ ടീമാണ് ഐ.സി.ആർ.എഫ് ലൈഫ്. വിദ്യാഭ്യാസ മേഖലയിൽ  കുട്ടികൾക്ക് അനുഭവപ്പെടുന്ന വൈകാരികമായ സമ്മർദ്ദങ്ങളെ  എങ്ങനെ അതിജീവിക്കാം എന്നതിനെ കുറിച്ച് സെമിനാറിൽ വിശദീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 39290346, 39430708 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed