നി­യമവി­രു­ദ്ധമാ­യി­ കാ­റോ­ട്ട മത്സരങ്ങളും സ്റ്റണ്ടും നടത്തു­ന്നവർ­ക്കെ­തി­രെ­ നടപടി­ സ്വീ­കരി­ക്കും


മനാമ : രാജ്യത്ത് ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നിൽ ഒരു ഡ്രൈവർ അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നതായി സോഷ്യൽ മീഡിയയിൽ അടുത്തിടെ പ്രത്യക്ഷപ്പെട്ട വീഡിയോ ദൃശ്യത്തെപ്പറ്റി  ട്രാഫിക് പ്രോസിക്യൂഷൻ ഡെപ്യൂട്ടി ചീഫ് അറ്റോർണി മുഹമ്മദ് അൽ ദഹറാനി അന്വേഷണം ആരംഭിച്ചു. ഇസ്തിക്ഖ്ലാൽ ഹൈവേയും മഹ്സൂറ അവന്യൂവിനെയും ബന്ധിപ്പിക്കുന്ന ജംഗ്ഷനിൽ അഭ്യാസപ്രകടനം നടത്തിയ ഡ്രൈവറെ ട്രാഫിക് പോലീസ് വെള്ളിയാഴ്ച അറസ്റ്റു ചെയ്തിരുന്നു.

അനധികൃതമായി സ്റ്റണ്ടുകൾ നടത്തിയ ഡ്രൈവർ വണ്ടിയുടെ നന്പർ പ്ലേറ്റുകൾ തുണി ഉപയോഗിച്ച് മൂടിവെച്ചിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂഷന്റെ ഔദ്യോഗിക പ്രസ്താവനയിൽ അൽ ദഹറാനി വ്യക്തമാക്കി. റിഫയിലെ ഹിജ്ജിയത്തിന് സമീപത്തുനിന്നും വാഹനം കസ്റ്റഡിയിലെടുത്ത അന്വേഷണ സംഘം, ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും പബ്ലിക് പ്രോസിക്യൂഷന് മുന്നിൽ ഹാജരാക്കുകയും ചെയ്തു. 

തനിക്കെതിരെയുള്ള ആരോപണങ്ങൾ പ്രതി സമ്മതിച്ചു. കേസിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനായി ഡ്രൈവറെ കസ്റ്റഡിയിൽ െവയ്ക്കാൻ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പ്രതിയെ എത്രയും വേഗം കോടതിയിൽ ഹാജരാക്കുമെന്നും അൽ ദഹറാനി കൂട്ടിച്ചേർത്തു.

അപകടകരമായ ഡ്രൈവിങ്, നിയമവിരുദ്ധമായ സ്‌ട്രീറ്റ് റേസിംഗ്, കാർ സ്റ്റണ്ടുകൾ തുടങ്ങിയവ നടത്തുകയും സാധാരണക്കാരെ അപകടത്തിലാക്കുന്ന തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നവരെ വിചാരണ നടത്തി തടവിലാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed