ദേ­ശീ­യ മൂ­ല്യങ്ങളെ­ ശക്തി­പ്പെ­ടു­ത്തു­ന്നതിന് 16 അംഗ സമി­തി­ രൂ­പീ­കരി­ച്ചു­


മനാമ : ദേശീയ മൂല്യങ്ങളെ ശക്തിപ്പെടുത്തുന്നതിന് ആഭ്യന്തരമന്ത്രാലയം 16 അംഗ സമിതി രൂപീകരിച്ചു. കമ്യൂണിറ്റി പാർട്ണർഷിപ്പ് ദിനമായ ഇന്നലെ, ആഭ്യന്തര മന്ത്രി ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് റഷീദ് ബിൻ അബ്ദുള്ള അൽ ഖലീഫയാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
 
സമഗ്ര തന്ത്രങ്ങളും ദർശനങ്ങളും കരസ്ഥമാക്കാൻ പുതിയ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവിന്റെ താൽപര്യപ്രകാരമാണ് ആസൂത്രണ സമിതി ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. പൌരന്മാരെ സഹായിക്കാനും തങ്ങളുടെ വീട്ടിൽ സുരക്ഷിതരാണെന്ന ബോധ്യപ്പെടുത്താനും അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുന്നതിനുമായി ഓരോ മേഖലകളിലും ഉത്തരവാദിത്തപരമായ രീതിയിൽ പോലീസ് സാന്നിധ്യം ഉണ്ടാകണമെന്നാണ് രാജാവിന്റെ താൽപര്യം. 2005 ൽ കമ്യൂണിറ്റി പോലീസിനെ സജ്ജമാക്കാൻ ശ്രമിച്ചിരുന്നതായും കമ്യൂണിറ്റി പാർട്ണർഷിപ്പ് ദിനത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഷെയ്ഖ് റഷീദ് പറഞ്ഞു.
 
2011ൽ ആഭ്യന്തര കലഹങ്ങൾ രാജ്യം നേരിട്ടിരുന്നു. വിദേശ ശക്തികൾ ബഹ്‌റൈന്റെ ദേശീയതയെ ലക്ഷ്യംവയ്ക്കുകയും വർഗീയത, തീവ്രവാദം എന്നിവ സൃഷ്ടിച്ച് സമൂഹത്തിന്റെ ഐക്യത തകർക്കാനും ശ്രമിച്ചു. വെല്ലുവിളികളെ നേരിട്ടെങ്കിലും സുരക്ഷ നേടിയെടുക്കുന്നതിൽ രാജ്യം വിജയിച്ചു. ഇന്ന്, കുറ്റകൃത്യങ്ങളുടെ സ്വഭാവം മാറിയതിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ വെല്ലുവിളികളെ നേരിടാൻ പൊലീസിനെ വിന്യസിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. വിദേശ ഇടപെടലുകൾക്ക് തടസ്സം സൃഷ്ടിക്കാൻ നാം മുൻകൈയെടുക്കണമെന്നും ലഫ്റ്റനന്റ് ജനറൽ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed