സർ­ക്കാർ ഡോ­ക്ടർ­മാ­രു­ടെ­ വർ­ദ്ധി­ച്ചു­വരു­ന്ന രാ­ജി­വെ­ക്കലിൽ എം.പി­ ആശങ്ക അറി­യി­ച്ചു­


മനാമ: പൊതുമേഖലയിലെ ആരോഗ്യസംരക്ഷണ സ്ഥാപനങ്ങളിലെ ഡോക്ടർമാരുടെ രാജിവെച്ചുപോകുന്ന പ്രവണതയിൽ ആരോഗ്യവിഭാഗം കമ്മിറ്റി തലവനായ എം.പി മുഹമ്മദ് അൽ മആരിഫി ആശങ്ക അറിയിച്ചു. 

ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളിലെ ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരവും, ആരോഗ്യ സ്ഥാപനങ്ങളിലെ അശ്രദ്ധ മൂലമുണ്ടായിട്ടുള്ള കേസുകളും പരിശോധിക്കാനായി കഴിഞ്ഞ വർഷം തുടക്കത്തിൽ പാർലമെന്റ് രൂപീകരിച്ച പ്രത്യേക അന്വേഷണ സമിതിയുടെ അന്തിമ റിപ്പോർട്ടിന്റെ അവലോകന യോഗത്തിലാണ് എം.പി മുഹമ്മദ് അൽ മആരിഫി തന്റെ ആശങ്കകൾ ആരോഗ്യമന്ത്രിയുടെ മുന്നിൽ പങ്കുവെച്ചത്. 

സർക്കാർ ആശുപത്രികളിൽ നിന്നും മറ്റ് ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുമുള്ള ഡോക്ടർമാരുടെയും കൺസൾട്ടന്റുകളുടെയും കൂട്ടരാജിയിൽ മന്ത്രാലയത്തെ അദ്ദേഹം കുറ്റപ്പെടുത്തി. 

പൊതുമേഖലയിലെ ആരോഗ്യസംരക്ഷണ സ്ഥാപനങ്ങളിലെ ഡോക്ടർമാരുടെ എണ്ണത്തിൽ നാല് വർഷത്തിനുള്ളിൽ 9.1 ശതമാനം കുറവുണ്ടായതായി പുതിയ റിപ്പോർട്ടിൽ പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed