ജോയ് ആലു­ക്കാസ് ജി­.സി­.സി­യിൽ ഇന്റർ­നാ­ഷണൽ ജ്വല്ലറി­ ഫെ­സ്റ്റ് സംഘടി­പ്പി­ക്കു­ന്നു­


മനാമ : ലോകത്തെ സ്വർണ്ണ വ്യാപാര രംഗത്തെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ് ജി.സി.സി രാജ്യങ്ങളിൽ ഇന്റർനാഷണൽ ജ്വല്ലറി ഫെസ്റ്റ് സംഘടിപ്പിക്കുന്നു. 

വ്യത്യസ്ത ഡിസൈനുകളിൽ സ്വർണ്ണം, ഡയമണ്ട്, പോൾക്കി, പ്രീഷ്യസ് സ്റ്റോൺ, ആകർഷകമായ പേൾ ആഭരണങ്ങളുടെ വൻ ശേഖരമാണ് ജോയ് ആലുക്കാസ് ഗ്രൂപ്പ് ഇന്റർനാഷണൽ ജ്വല്ലറി ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. 

മാർച്ച് ഒന്ന് മുതൽ ആരംഭിച്ച ജ്വല്ലറി ഫെസ്റ്റ് ഏപ്രിൽ 18 വരെയാണ്. എല്ലാ ജോയ് ആലുക്കാസ് ഷോറൂമുകളിലും ഇന്റർനാഷണൽ ഫെസ്റ്റ് ഓഫറുകൾ ലഭ്യമാണെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് പ്രധിനിധികൾ അറിയിച്ചു. മൊത്തം തുകയുടെ പത്ത് ശതമാനം നൽകി ആഭരണങ്ങൾ സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് ബുക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മിതമായ നിരക്കിലാണ് ഈ ഓഫർ നൽകുന്നത്. 

ലോകത്തെ മുഴുവൻ സ്വർണ്ണം അണിയിക്കുന്നതിന് തുടക്കം കുറിക്കുകയാണ് എന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ ജോയ് ആലുക്കാസ് പറഞ്ഞു. കൂടാതെ ഇതിന്റെ ഭാഗമായി കുറഞ്ഞ പണിക്കൂലിയിൽ ഉപഭോക്താക്കൾക്ക് സ്വർണ്ണാഭരണങ്ങൾ മാറ്റിവാങ്ങാനും, പൂജ്യം ശതമാനം ഡിഡക്ഷൻ ഓഫറുകളും ഉണ്ടായിരിക്കും. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed