അഞ്ച് വയസുകാരൻ സ്വിമ്മിംഗ് പൂളിൽ മുങ്ങി മരിച്ചു
മനാമ : സ്വമ്മിംഗ് പൂളിൽ വീണ് അഞ്ച് വയസ്സുകാരനായ സ്വദേശി ബാലൻ അലി ജാസിം മുങ്ങി മരിച്ചു. ഡാർ കുലൈബ് ഗ്രാമത്തിലാണ് സംഭവം. കൂട്ടുകാരുമൊത്ത് കളിച്ചു കൊണ്ടിരിക്കെയാണ് ആരും ഉപയോഗിക്കാതെ കിടക്കുന്ന സ്വിമ്മിംഗ് പൂളിലേക്ക് അലി ജാസിം വീണത്.
ഭൂവുടമയും, വാടകക്കാരനും തമ്മിലുള്ള തർക്കം നിലനിൽക്കുന്ന കാരണം സ്വിമ്മിംഗ് പൂൾ ഉപയോഗപ്രദമായിരുന്നില്ലെന്നും പൂളിൽ പകുതി വെള്ളമേ ഉണ്ടായിരുന്നുള്ളുവെന്നുമാണ് നാട്ടുകാർ പറയുന്നത്. കുട്ടിയെ റിഫയിലുള്ള മിലിട്ടറി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോലീസ് മരണം നടന്ന സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.

