എക്യൂ­മെ­നി­ക്കൽ ക്വിസ് കെ­ന്നിസ്‌ 2018


മനാമ : ബഹ്‌റൈൻ മാർത്തോമാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട എക്യൂമെനിക്കൽ ക്വിസ് മത്സരം ‘കെന്നിസ്‌ 2018’ൽ ബഹ്‌റൈൻ സി.എസ്‌.ഐ ഇടവക ഒന്നാം സമ്മാനമായ പാറശ്ശേരിൽ വർഗീസ് കുര്യൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫി സ്വന്തമാക്കി. 

ബഹ്‌റൈൻ മാർത്തോമ്മാ ഇടവക രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സനദിലെ മാർത്തോമ്മാ കോംപ്ലക്സിൽ വെച്ചു നടത്തപ്പെട്ട മത്സരം ഇടവക വികാരിയും സഖ്യം പ്രസിഡണ്ടുമായ റവ. സാം മാത്യു ഉദ്ഘാടനം ചെയ്തു. അനീഷ് എബ്രഹാമായിരുന്നു ക്വിസ് മാസ്റ്റർ. വിൽമി സിൻസൺ നന്ദി പ്രകാശിപ്പിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed