രക്തദാന ക്യാന്പ് സംഘടിപ്പിക്കുന്നു
മാനാമ : ബഹ്‌റൈൻ മാർത്തോമ്മ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ വർഷം തോറും നടത്തി വരുന്ന ബ്ലഡ് ഡോണേഷൻ ക്യാന്പ് ഈ മാസം 23ന് വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ 12.30 വരെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വെച്ച് നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
പ്രസ്തുത ക്യാന്പിൽ പങ്കെടുക്കുവാൻ താൽപ്പര്യപ്പെടുന്നവർ അന്നേ ദിവസം സൽമാനിയയിൽ എത്തിച്ചേരണം എന്ന് സെക്രട്ടറി ബിപിൻ വി. ബാബു, കൺവീനർ അനീഷ് ഫിലിപ്പ് എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 36740111, 38197009 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

