‘അശരണർ­ക്കൊ­രു­ വീ­ട്’; താ­ക്കോൽ ദാ­നം ഫെ­ബ്രു­വരി­ 26ന്


മനാ­മ: ബഹ്‌റൈൻ കേ­രളീ­യ സമാ­ജത്തി­ന്റെ­ എഴു­പതാം വാ­ർ­ഷി­കത്തോ­ടനു­ബന്ധി­ച്ച് നടപ്പി­ലാ­ക്കി­യ അഭി­മാ­ന പദ്ധതി­ ‘അശരണർ­ക്കൊ­രു­ വീ­ട്’ എന്ന പദ്ധതി­യിൽ ഉൾ­പ്പെ­ടു­ത്തി­ ചെ­ങ്ങന്നൂർ മു­ളക്കു­ഴ പൂ­പ്പങ്കര നാ­ൽ­പ്പെ­ട്ട് ലക്ഷ്മി­ സദനത്ത്‌ സു­ശീ­ലന് നി­ർ­മ്മി­ച്ചു­ നൽ­കി­യ വീ­ടി­ന്റെ­ താ­ക്കോൽ ദാ­നം ഫെ­ബ്രു­വരി­ 26ാം തീ­യതി­ (തി­ങ്കളാ­ഴ്ച) വൈ­കീ­ട്ട് അഞ്ച്‌ മണി­ക്ക് മാ­വേ­ലി­ക്കര എം.പി­ കൊ­ടി­ക്കു­ന്നിൽ സു­രേഷ് നി­ർ­വ്വഹി­ക്കു­മെ­ന്ന് ഭാ­രവാ­ഹി­കൾ അറി­യി­ച്ചു­. വീ­ടി­ന്റെ­ നി­ർ­മ്മാ­ണത്തിന് വേ­ണ്ടു­ന്ന മാ­ർ­ഗ്ഗനി­ർ­ദ്ദേ­ശം തന്ന ബഹ്‌റൈൻ കേ­രളീ­യ സമാ­ജം പ്രസി­ഡണ്ട് പി­.വി­ രാ­ധാ­കൃ­ഷ്ണപി­ള്ള, കെ­.ആർ രാ­ജപ്പൻ, പ്രസാ­ദചന്ദ്രൻ, ഹാ­ബി­റ്റാ­റ്റ് കന്പനി­യു­ടെ­ പ്രതി­നി­ധി­കൾ എന്നി­വരോ­ടു­ള്ള നന്ദി­ ബന്ധപ്പെ­ട്ടവർ അറി­യി­ച്ചു­.

You might also like

  • Lulu Exchange
  • Straight Forward

Most Viewed