ബഹ്‌റൈൻ ബാഡ്മിന്റൺ സെന്റർ ; പ്രവേശനം ആരംഭിച്ചു
മനാമ : ബഹ്‌റൈൻ ബാഡ്മിന്റൺ സെന്ററിന്റെ നേതൃത്വത്തിൽ 7 മുതൽ 14 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് പുതിയ ബാച്ചിലേയ്ക്കുള്ള പ്രവേശനം ആരംഭിച്ചിതായി ഭാരവാഹികൾ അറിയിച്ചു. താൽപ്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
പുതിയ ബാച്ചിലേയ്ക്കുള്ള കുട്ടികളെ സെലക്ട് ചെയ്ത് കഴിഞ്ഞാൽ മാർച്ച് മാസം മുതൽ കോച്ചിങ് ആരംഭിക്കുന്നതാണ്. ആദ്യം വരുന്ന 15 കുട്ടികൾക്കായിരിക്കും കോച്ചിങ് നൽകുന്നത്.
താല്പര്യമുള്ളവർ ബാഡ്മിന്റൺ വേൾഡ് ഡറേഷൻ (BWF) കോച്ച് സുധീരനുമായി 39096777 എന്ന നന്പറിൽ ബന്ധപ്പെടാവുന്നതാണ്.

