തണൽ സംഗമം ശ്രദ്ധേയമായി
മനാമ : വടക്കേ മലബാറിൽ തുടക്കമിട്ട ജീവകാര്യണ്യത്തിന്റെ വേറിട്ട കാഴ്ചയായ തണൽ - വടകര വിവിധ പ്രദേശങ്ങളിലായി തുടങ്ങിയ യൂണിറ്റുകളുടെ സംഗമം ജനസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ഹൂറ ചാരിറ്റി ഹാളിൽ നടന്ന സംഗമത്തിൽ തണൽ ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ റസാഖ് മൂഴിക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യരക്ഷാധികാരി ആർ. പവിത്രൻ തണലിനെ പരിചയപ്പെടുത്തി.
വയനാട് ജില്ലക്കാർ ആരോഗ്യ പരിപാലന രംഗത്ത് നേരിടുന്ന വെല്ലുവിളികളെ ഒരളവ് വരെയെങ്കിലും ഇല്ലായ്മ ചെയ്യാൻ വേണ്ടി അടുത്ത് തന്നെ വയനാട് കേന്ദ്രമാക്കി ഒരു ഡയാലിസിസ് സെന്റർ തുടങ്ങുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. മാനസിക രോഗികൾക്കായി തണൽ പുതുതായി ആരം
ഭിക്കാൻ ഉദ്ദേശിക്കുന്ന സെന്ററുകളുടെ ചെറു വിവരണവും ഡോ. ഇദ്‌രീസ് നൽകി.
ബഹ്‌റൈനിലെ മുതിർന്ന പത്രപ്രവർത്തകനായ സോമൻ ബേബി ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തണൽ പോലുള്ള ജീവകാരുണ്യ സംഘടനകൾ നമ്മെ ഓർമ്മിപ്പിക്കുന്നത് നന്മ മരിച്ചിട്ടില്ല എന്നാണെന്ന് അദ്ദേഹം പറഞ്ഞു.
അബ്ദുൽ മജീദ് തെരുവത്ത്, ഹമീദ് പൊതിമഠത്തിൽ, മൂസ ഫദീല, സത്യൻ പേരാന്പ്ര, ഇസ്മായിൽ കണ്ണൂർ, തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു. കണ്ണൂർ യൂണിറ്റ് ഭാരവാഹികളായ നാസർ കണ്ണൂർ, മുബഷിർ എന്നിവരും ജിദ്ദയിൽ നിന്നും സലിം ഉസ്മാൻ, മുനീർ എന്നിവരും പങ്കെടുത്തു.

