പ്രതിഭ വനിതാ വേദിയുടെ പതിനഞ്ചാം വാർഷിക സമ്മേളനം സമാപിച്ചു
മനാമ: പ്രതിഭ വനിതാ വേദിയുടെ പതിനഞ്ചാം വാർഷിക സമ്മേളനം സമാപിച്ചു. പ്രതിഭ വൈസ് പ്രസിഡണ്ട് ശ്രീജിത് പി സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സന്ധ്യ മഹേഷ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പൊതു ചർച്ചയിൽ ദുർഗ, ശിവ കീർത്തി, അനഘ, അനു, വിജിഷ ശ്രീജേഷ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു. സ്ത്രീ വിരുദ്ധത ആദ്യം ആരംഭിക്കുന്നത് കുടുംബത്തിൽ നിന്ന് തന്നെയാണെന്ന് അവർ പറഞ്ഞ് വെച്ചു. വായനയുടെ ലോകത്തിലൂടെ പുതിയ രാഷ്ട്രീയ സംഘടനാ രീതികൾ സ്വായത്തമാക്കേണ്ടതിന്റെ ആവശ്യകത സ്വയം വിമർശനത്തിലൂന്നി പരിശോധിച്ചു. സമ്മേളനത്തിലെ പ്രമേയങ്ങൾ റീന ശ്രീജിത്, നാസിയ സുബൈർ എന്നിവർ അവതരിപ്പിച്ചു. സ്ത്രീ ശാക്തീകരണത്തിന് വലിയ പ്രാധാന്യം ലഭിക്കുന്ന ഈ കാലത്ത്, കേരളത്തിലെ ആദിവാസി ഊരുകളിൽ നിന്നും ലഭിക്കുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്. സ്ത്രീകളെ അടിമവേലക്കായി മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് കൊണ്ട് പോകുന്ന റാക്കറ്റ് പ്രവർത്തിക്കുന്നതായി മനസിലാക്കുന്നു. അതുവഴി പത്തും, പതിനഞ്ചും വർഷമാണ് ഒരു സ്ത്രീ നരകയാതന അനുഭവിക്കുന്നത്. ഇതിൽ എത്രയും പെട്ടെന്ന് ഇടപെട്ട് കൊണ്ട് ആദിവാസി സ്ത്രീ സഹോദരിമാരെ സംരക്ഷിക്കാൻ, സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. തുടർന്ന് സമ്മേളനം 21 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു

