ആറ് മാ­സം മു­ൻ­പ് അയച്ച പാ­ഴ്‌സൽ ലഭി­ച്ചി­ല്ല കാ­ർ­ഗോ­ കന്പനി­ക്കെ­തി­രെ­ പരാ­തി­കൾ


മനാമ: ആറ് മാസം മുൻപ് കേരളത്തിലേയ്ക്ക് അയച്ച പാഴ്‍സലുകൾ ഇതുവരെയും വിലാസക്കാരന് ലഭിച്ചില്ലെന്ന പരാതിയുമായി മലയാളികൾ രംഗത്ത്. മുഹറഖിലെ ഒരു പ്രമുഖ കാർഗോ കന്പനിക്കെതിരെയാണ് പരാതികൾ വന്നിട്ടുള്ളത്. കോട്ടയം സ്വദേശി ജേക്കബ് തര്യർ 2017 ആഗസ്റ്റ് മാസം ഈ കാർഗോ വഴി തന്റെ സഹോദരന് അയച്ച പാഴ്‌സലുകൾ ഇതുവരെയും ഡെലിവറി ചെയ്തിട്ടില്ലെന്നാണ് പരാതി.

ഇവരുടെ ഓഫീസിലേയ്ക്ക് ഇതേപ്പറ്റി വിളിച്ചു അന്വേഷിച്ചാൽ ഉടമ സ്ഥലത്തില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. 2017 ഓഗസ്റ്റ് 25നാണ് ജേക്കബ് കോട്ടയം ചങ്ങനാശ്ശേരിയിലുള്ള തന്റെ സഹോദരന്റെ പേരിൽ 371 കിലോ വീട്ട് സാധനങ്ങൾ കാർഗോ വഴി അയച്ചത്. സീ കാർഗോ ആയതിനാൽ മൂന്ന് മാസം കാലാവധി പറഞ്ഞിരുന്നുവത്രെ. എന്നാൽ നാളിതുവരെയായിട്ടും സാധനങ്ങൾ വിലാസക്കാരാന് ലഭിച്ചിട്ടില്ല. കാർഗോ ഓഫീസിൽ ഇപ്പോൾ വിളിച്ചാൽ ഉത്തരവാദപ്പെട്ടവർ കൈമലർത്തുകയാണ് ചെയ്യന്നതെന്നും ജേക്കബ് പറഞ്ഞു. കാർഗോ അയക്കുന്നതിനും പായ്ക്കിംഗ് ചാർജ്ജും കൂടി 335 ദിനാർ ഇവർ കൈപ്പറ്റിയിരുന്നത്രെ.വീട്ടിലേയ്ക്ക് വേണ്ടുന്ന പല വിലപിടിപ്പുള്ള സാധനങ്ങളും ഈ പാഴ്‌സലിനകത്തുണ്ടെന്നും ഇത് നഷ്ടപ്പെട്ടാൽ നിയമ നടപടി സ്വീകരിക്കാനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു.ബഹ്‌റൈനിലെ പല കാർഗോ കന്പനികൾക്കെതിരായും നിരന്തരം പരാതികൾ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. റിഫയിലെ രണ്ട് കാർഗോ കന്പനികൾക്കെതിരെ പാഴ്‌സൽ അയച്ചവർ ഇപ്പോൾ പോലീസിലും പരാതിപ്പെട്ടിട്ടുണ്ട്. ഒരു വർഷം മുൻപ് എയർ കാർഗോ വഴി അയച്ച സാധനങ്ങൾ പോലും ലഭിക്കാനുള്ളവർ ഏറെയുണ്ട്. കാർഗോ കന്പനികളുടെ ഇത്തരം നിരുത്തരവാദപരമായ നടപടികൾക്കെതിരെ മന്ത്രാലയത്തിനും മറ്റും പരാതി നൽകി നടപടികൾ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ചില ഉപഭോക്താക്കൾ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed