നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിന്നും വീണയാൾ മരിച്ചു
മനാമ : ഹിദ്ദിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ 55കാരൻ മരിച്ചു. ഇന്നലെ രാവിലെയാണ് അപകടം നടന്നത്. സംഭവ സ്ഥലത്തുവെച്ച് തന്നെ മധ്യവയസ്‌കൻ മരിച്ചതായി ദൃക്‌സാക്ഷികൾ വ്യക്തമാക്കി. സംഭവം സ്ഥിരീകരിച്ച ആഭ്യന്തര മന്ത്രാലയം, മരിച്ചത് ഏഷ്യൻ പൗരനാണെന്നും തുടർ നടപടികൾ സ്വീകരിച്ചുവരുന്നതായും വ്യക്തമാക്കി.

