എൻ­­ഡു­­­റൻ­സ് : ബഹ്‌റൈ­­­­­­നെ പ്രശംസി­­­ച്ച് ദു­­­ബൈ­­­ ഭരണാ­­­ധി­­­കാ­­­രി­­­


മനാമ : എൻഡുറൻസ് കപ്പിലെ ബഹ്‌റൈന്റെപങ്കാളിത്തത്തെ യു.എ.ഇ വൈസ് പ്രസിഡ ണ്ടും ഉപപ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രശംസിച്ചു. എൻഡുറൻസ് കപ്പിലെ ഇരു രാജ്യങ്ങളുടെയും സഹകരണം ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കിങ്സ് എൻഡുറൻസ് കപ്പിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളുടെ 120 കിലോമീറ്റർ റേസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കായിക രംഗത്തിന് ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവ് നൽകിവരുന്ന പിന്തുണയേയും അദ്ദേഹം പ്രശംസിച്ചു.

ബഹ്‌റൈനിൽ എൻഡുറൻസ് സ്പോർട്ട് വികസിപ്പിക്കുന്നതിനായി മുൻകൈയെടുത്ത യൂത്ത് ആന്റ് സ്പോർട്സ് ചെയർമാനും ബഹ്‌റൈൻ ഒളിന്പിക് കമ്മിറ്റി ചെയർമാനും റോയൽ ചാരിറ്റി ഓർഗനൈസേഷൻ ചെയർമാനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയെയും യു.എ.ഇ വൈസ് പ്രസിഡണ്ട് അഭിനന്ദിച്ചു. ചടങ്ങിൽ പങ്കെടുത്ത ഷെയ്ഖ് മുഹമ്മദിന് ഹമദ് രാജാവ് നന്ദി പറഞ്ഞു. യു.എ.ഇയുടെ പങ്കാളിത്തം ബഹ്‌റൈൻ - യു.എ.ഇ സഹോദര ബന്ധത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു.

ബഹ്‌റൈൻ ഇന്റർനാഷണൽ എൻഡ്യൂറൻസ് വില്ലേജിൽ ജി.എഫ്.എഫ് ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ പിന്തുണയോടെയാണ് ബഹ്‌റൈൻ റോയൽ ഇക്വസ്‌ട്രിയൻ ആന്റ് എൻഡ്യൂറൻസ് ഫെഡറേഷൻ (ബി.ആർ.ഇ.എഫ്.എഫ്) റേസ് സംഘടിപ്പിച്ചത്. ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയ  വിജയികൾക്ക് ഷെയ്ഖ് നാസർ കിരീടങ്ങൾ കൈമാറി. റോയൽ ടീമിലെ അൽ റൂദ് േസ്റ്റബിൾ റൈഡർ സലിം അൽ കറ്റ്ബി ഒന്നാം സ്ഥാനം കരസ്ഥമാക്കി. റാഷിദ് അൽ−ബലൂഷിരണ്ടാം സ്ഥാനത്തും അബ്ദുൾ അൽ മരി മൂന്നാം സ്ഥാനത്തും എത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed