നോ­­­­­­­ർ­­­ത്ത് ടൗ­­­ണി­­­ലേ­­­ക്കു­­­ള്ള എട്ട് വരി­­­­­­­ പാ­­­­­­­തയു­­­­­­­ടെ­­­­­­­ നിർമ്മാണം പൂ­­­­­­­ർ­­­ത്തി­­­­­­­യാ­­­­­­­യി­­­­­­­


മനാമ : നോർത്ത് ടൗണിലേയ്ക്ക് പോകുന്ന എട്ട് വരി പാതയുടെ പണി പൂർത്തിയായതായി തൊഴിൽ, മുനിസിപ്പാലിറ്റി അഫയേഴ്സ് ആന്റ് അർബൻ പ്ലാനിംഗ് മന്ത്രി എസ്സാം ബിൻ അബ്ദുള്ള ഖലാഫ് പറഞ്ഞു. നോർത്ത് ടൗണിലേയ്ക്കുള്ള പ്രവേശന കവാടത്തിന് മണിക്കൂറിൽ 16,000 വാഹനങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കും. പ്രദേശത്തെ ജനസംഖ്യയുടെ 30 ശതമാനമാണിത്.

നോർത്ത് ടൗണിനെ രാജ്യത്തെ റോഡുകളുടെ ശൃംഖലയിലേയ്ക്ക് ബന്ധിപ്പിക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഹൗസിംഗ് മന്ത്രാലയം ഉൾ വഴികളുടെ നിർമ്മാണം പൂർത്തിയാക്കും. നോർത്ത് ടൗണിന് ചുറ്റുമുള്ള പ്രധാന റോഡുകൾ, പ്രവേശന കവാടങ്ങൾ എന്നിവയും മന്ത്രാലയം നിർമ്മിക്കും. ജനബിയ, ബുദയ്യ ഇന്റർചേഞ്ച് എന്നിവയുമായും റോഡുകൾ ബന്ധിപ്പിക്കും. 1.2 കി. ദൈർഘ്യമുള്ളതാണ് റോഡ്. 135 മീറ്റർ നീളമുള്ള ഒരു പാലവും പദ്ധതിയിൽ ഉൾപ്പെടുന്നു. മലിനജല ശൃംഖലകൾ, വൈദ്യുതി, ടെലികമ്മ്യൂണിക്കേഷൻ തുടങ്ങിയ വിവിധ സേവനങ്ങളും സുരക്ഷാ വേലികൾ, നടപ്പാതകൾ, സിഗ്നൽ, വെളിച്ചം എന്നിവയും പദ്ധതിയുടെ ഭാഗമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed