പ്രവാസികൾക്കെതിരെ അക്രമവും പിടിച്ചുപറിയും വ്യാപകം
മനാമ : പ്രവാസലോകത്ത് നിന്ന് നാട്ടിലേയ്ക്ക് സ്ഥിരതാമസത്തിന് പോകുന്ന മലയാളികൾക്കെതിരെ ആക്രമങ്ങളും പിടിച്ചുപറിയും പലപ്പോഴായി ഉണ്ടാകുന്നു. ഏറെക്കാലമായി നാടുമായി ബന്ധമൊന്നും ഇല്ലാതാകുന്ന പ്രവാസികൾക്ക് നാട്ടിൽ നിന്നുള്ള യാതൊരുവിധ പിന്തുണയും ഉണ്ടാകില്ലെന്ന ധൈര്യമാണ് ചില മേഖലകളിലെങ്കിലും നിലനിൽക്കുന്നത്. കൂടാതെ, പല തരത്തിലുള്ള ചൂഷണത്തിനും മുൻകാല പ്രവാസികൾ വിധേയരാകുന്നുമുണ്ട്.
പ്രവാസികൾ ആണെന്ന് മനസ്സിലായി കഴിഞ്ഞാൽ വാഹനങ്ങൾക്ക് അമിത ചാർജ്ജ് ഈടാക്കുക, ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പിടിച്ചുപറി നടത്തുക തുടങ്ങിയ കാര്യങ്ങളും സംഭവിക്കുന്നു. നാട്ടിലുള്ളവർക്ക് സ്ഥലത്തെ രാഷ്ട്രീയ പാർട്ടികളുടെ സഹായമെങ്കിലും ലഭ്യമാകുന്പോൾ പ്രവാസികൾക്ക് പണത്തിന് പകരമുള്ള സഹായങ്ങൾ അല്ലാതെ യാതൊരുവിധ പിന്തുണയും പലപ്പോഴും ലഭിക്കുന്നില്ല. പ്രവാസികൾ ഭൂമി വാങ്ങുന്നതടക്കമുള്ള കാര്യങ്ങളിൽ പല തടസ്സവാദങ്ങളും ഉന്നയിച്ച് പരമാവധി പണം പിടുങ്ങുന്ന ലോബികളും രംഗത്ത് സജീവമാണ്.

